---
title: "സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു"
english_title: "Self Employment Scheme: Applications invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70710/self-employment-scheme-applications-invited"
published_at: "2022-09-25T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633065ccaac9f_images_(8).jpeg"
keywords: []
---

# സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ : **കേരള സർക്കാറിന്റെ ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടി പർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്, കെസ്‌റൂ എന്നീ സബ്‌സിഡി സഹിതമുള്ള സ്വയം തൊഴിൽ പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ : **കേരള സർക്കാറിന്റെ ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടി പർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്, കെസ്‌റൂ എന്നീ സബ്‌സിഡി സഹിതമുള്ള സ്വയം തൊഴിൽ പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

മൾട്ടി പർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്: വായ്പാ തുക പരമാവധി 10 ലക്ഷം രൂപ. പ്രായം 21നും 45നും ഇടയിൽ(പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും പട്ടികജാതി/പട്ടികവർഗ/ ഭിന്നശേഷിക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും). കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.

കെസ്‌റൂ: വായ്പാ തുക പരമാവധി ഒരു ലക്ഷം രൂപ. പ്രായം 21നും 50നും ഇടയിൽ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70710/self-employment-scheme-applications-invited)