---
title: "എഫ്.ആര്‍.പി കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു"
english_title: "Appplynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70752/appplynow"
published_at: "2022-09-26T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6330ee9a07c5e_images.jpeg"
keywords: []
---

# എഫ്.ആര്‍.പി കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

> **Lead Summary:** **തിരുവനന്തപുരം: **വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ നടത്തുന്ന ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആര്‍.പി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

## Article Content

**തിരുവനന്തപുരം: **വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ നടത്തുന്ന ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആര്‍.പി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ കോഴ്സും ഐ.ടി.ഐ-ല്‍ (മെഷിനിസ്റ്റ്, ഫിറ്റര്‍, പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ഓപ്പറേറ്റര്‍, ഫൗണ്ടറി മാന്‍, ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍ (ജിഗ്സ് ആന്റ് ഫിക്സ്‌ച്ചേര്‍സ്), ടൂള്‍ ആന്‍‌ഡ് ഡൈ മേക്കര്‍ (ഡൈസ് ആന്‍ഡ് മോള്‍ഡ്) ഇവയില്‍ ഏതെങ്കിലുമൊരു ട്രേഡില്‍ ഐ.ടി.ഐ പാസായവരോ ഫിറ്റിംഗ് / കാര്‍പെന്ററി / ടര്‍ണിംഗ് ട്രേഡില്‍ ടി.എച്ച്‌.എസ്.എല്‍.സി പാസയവരോ ആയിരിക്കണം. അപേക്ഷാഫോറം 60 രൂപ (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 30 രൂപ) നിരക്കില്‍ സെന്‍ട്രല്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 10 വൈകിട്ട് നാല്. ഫോണ്‍: 0471-2360391.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70752/appplynow)