---
title: "പോപ്പുലര്‍ ഫ്രണ്ടിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം കിട്ടി: കെ സുരേന്ദ്രന്‍"
english_title: "K surendren"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70753/k-surendren"
published_at: "2022-09-26T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6330f3c332684_Screenshot_20220926-060203.png"
keywords: []
---

# പോപ്പുലര്‍ ഫ്രണ്ടിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം കിട്ടി: കെ സുരേന്ദ്രന്‍

> **Lead Summary:** പോപ്പുലര്‍ ഫ്രണ്ടിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം കിട്ടിയെന്ന് കെ സുരേന്ദ്രന്‍.ഹര്‍ത്താല്‍ ദിവസം സര്‍ക്കാര്‍ അനങ്ങാപ്പാറ നയംസ്വീകരിച്ചു. പിഎഫ്‌ഐ അക്രമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് ഒന്നും മിണ്ടിയില്ല . പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച്‌ മിണ്ടാന്‍ രാഹുല്‍ ഗാന്ധിക്കും പിണറായി വിജയനുമായില്ലെന്ന് അദ്ദേഹം ആരോപിച്ചു. ആംബുലന്‍സുകള്‍ വരെ ആക്രമിക്കപ്പെട്ടു. സര്‍ക്കാര്‍ നോക്കുകുത്തിയായി. പൊലീസ് നിഷ്‌ക്രിയമായി.

## Article Content

പോപ്പുലര്‍ ഫ്രണ്ടിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം കിട്ടിയെന്ന് കെ സുരേന്ദ്രന്‍.ഹര്‍ത്താല്‍ ദിവസം സര്‍ക്കാര്‍ അനങ്ങാപ്പാറ നയംസ്വീകരിച്ചു. പിഎഫ്‌ഐ അക്രമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് ഒന്നും മിണ്ടിയില്ല . പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച്‌ മിണ്ടാന്‍ രാഹുല്‍ ഗാന്ധിക്കും പിണറായി വിജയനുമായില്ലെന്ന് അദ്ദേഹം ആരോപിച്ചു. ആംബുലന്‍സുകള്‍ വരെ ആക്രമിക്കപ്പെട്ടു. സര്‍ക്കാര്‍ നോക്കുകുത്തിയായി. പൊലീസ് നിഷ്‌ക്രിയമായി.

തണുപ്പന്‍ സമീപനമാണ് പോപുലര്‍ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടത്തിനോട് സര്‍ക്കാര്‍ പുലര്‍ത്തിയത്. രാഹുല്‍ ഗാന്ധി ജോഡോ യാത്രയില്‍ ഒരിക്കല്‍ പോലും പോപുലര്‍ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞില്ല. ഭീകരവാദികള്‍ക്ക് മുമ്ബില്‍ മുട്ടുമടക്കാന്‍ ബി.ജെ.പി തയാറല്ല. പാലാ ബിഷപ്പ് പറഞ്ഞതും തലശേരി ബിഷപ്പ് പറഞ്ഞതും ബി.ജെ.പി എത്രയോ കാലമായി പറയുന്നതാണ്. ക്രൈസ്തവ സമൂഹത്തിനൊപ്പം ബി.ജെ.പിയുണ്ടാകുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70753/k-surendren)