---
title: "പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70754/arrested"
published_at: "2022-09-26T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633100a4765e0_Screenshot_20220926-065908.png"
keywords: []
---

# പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

> **Lead Summary:** ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമത്തില്‍ പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേര്‍ വടകരയില്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അടക്കാത്തെരു സ്വദേശി നിസാമുദീന്‍, എസ്ഡിപിഐ ഏരിയാ കമ്മറ്റി അംഗം നടക്കുതാഴ സ്വദേശി ഷൗക്കത്ത്, എസ്ഡിപിഐ ഏരിയാ കമ്മറ്റി സെക്രട്ടറി വടകര സ്വദേശി നഫ്‌നാസ് എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമത്തില്‍ പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേര്‍ വടകരയില്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അടക്കാത്തെരു സ്വദേശി നിസാമുദീന്‍, എസ്ഡിപിഐ ഏരിയാ കമ്മറ്റി അംഗം നടക്കുതാഴ സ്വദേശി ഷൗക്കത്ത്, എസ്ഡിപിഐ ഏരിയാ കമ്മറ്റി സെക്രട്ടറി വടകര സ്വദേശി നഫ്‌നാസ് എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അടക്കാത്തെരുവില്‍ വെച്ച്‌ ലോറിയുടെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്. അതേസമയം, കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ്. കണ്ണൂര്‍ ടൗണ്‍ പോലീസാണ്‌ റെയ്ഡ് നടത്തുന്നത്. നഗരത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുന്നു.മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തുന്നു. നേതാക്കളുടെ സാമ്പത്തികസ്രോതസും, ഹര്‍ത്താല്‍ ഗൂഢാലോചന കണ്ടെത്തുകയുമാണ് പരിശോധനയുടെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70754/arrested)