---
title: "കോഴിക്കോട്  തോണി മറിഞ്ഞ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of missing student found after canoe overturned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70758/body-of-missing-student-found-after-canoe-overturned"
published_at: "2022-09-26T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331065e76fab_Screenshot_20220926-072212.png"
keywords: []
---

# കോഴിക്കോട്  തോണി മറിഞ്ഞ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: **തോണി മറിഞ്ഞ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ പുറക്കാട് അകലാപ്പുഴയില്‍ നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഫൈബര്‍ തോണി മറിഞ്ഞാണ് അപകടം നടന്നത്.

## Article Content

**കോഴിക്കോട്: **തോണി മറിഞ്ഞ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ പുറക്കാട് അകലാപ്പുഴയില്‍ നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഫൈബര്‍ തോണി മറിഞ്ഞാണ് അപകടം നടന്നത്.

കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ദരും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70758/body-of-missing-student-found-after-canoe-overturned)