---
title: "കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട"
english_title: "Big gold hunt at Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70902/big-gold-hunt-at-kannur-airport"
published_at: "2022-09-26T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63319e9f76f37_images_(13).jpeg"
keywords: []
---

# കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒന്നര കിലോയിലധികം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

## Article Content

**കണ്ണൂര്‍**: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒന്നര കിലോയിലധികം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 1634 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. സ്വര്‍ണ പ്ലേറ്റുകളാക്കി എമര്‍ജന്‍സി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ഇയാളുമായി ബന്ധമുള്ള ആളുകളെ കേന്ദ്രമാക്കിയും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70902/big-gold-hunt-at-kannur-airport)