---
title: "തൊഴിൽ മേള 30ന്"
english_title: "Job fair on 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70906/job-fair-on-30"
published_at: "2022-09-26T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331a13c5570b_images.png"
keywords: []
---

# തൊഴിൽ മേള 30ന്

> **Lead Summary:** **കണ്ണൂർ** ; ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ സെപ്റ്റംബർ 30ന് രാവിലെ 9.30 മുതൽ ഉച്ച രണ്ട് മണി വരെ തൊഴിൽമേള നടത്തുന്നു. സ്വകാര്യമേഖലയിലെ 10 സ്ഥാപനങ്ങൾ പങ്കെടുക്കും.

## Article Content

**കണ്ണൂർ** ; ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ സെപ്റ്റംബർ 30ന് രാവിലെ 9.30 മുതൽ ഉച്ച രണ്ട് മണി വരെ തൊഴിൽമേള നടത്തുന്നു. സ്വകാര്യമേഖലയിലെ 10 സ്ഥാപനങ്ങൾ പങ്കെടുക്കും.

പ്രിൻസിപ്പൽ, ഫാക്കൽറ്റി-കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എച്ച് ആർ മാനേജർ, പ്രൊജക്ട്് മാനേജർ, അഡ്മിൻ മാനേജർ, സ്റ്റോർ മാനേജർ, മാർക്കറ്റിങ് മാനേജർ, യൂനിറ്റ് മാനേജർ, എസ് എ പി ബി1, ടെക്‌നിക്കൽ കൺസൽട്ടന്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, ലോജിസ്റ്റിക്ക് കോ ഓർഡിനേറ്റർ, ഓഡിറ്റ് അസിസ്റ്റന്റ്, മെർക്കെൻഡൈസർ, ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ജൂനിയർ അക്കൗണ്ടന്റ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ, ഡിജിറ്റൽ മാർക്കറ്റിങ് പ്രൊമോട്ടർ, ഡിസൈനർ, ട്യൂട്ടേഴ്‌സ്, ഓഫീസ് അഡ്മിൻ, ടെലി-കാളർ, മെക്കാനിക്ക്, ട്രെയിനി ടെക്‌നീഷ്യൻ, സോഴ്‌സിങ് എക്‌സിക്യൂട്ടീവ്, സെക്യൂരിറ്റി എന്നീ തസ്തികകളിലാണ് നിയമനം.

യോഗ്യത: എം ബി എ ഇൻ ഇൻആർ, ഫിനാൻസ്, ഡിഗ്രി/പി ജി, പ്ലസ്ടു, എസ് എസ് എൽ സി, ഡിപ്ലോമ/ഐ ടി ഐ. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാാം. ഫോൺ: 0497 2707610, 6282942066. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70906/job-fair-on-30)