---
title: "ഗാന്ധിജയന്തി ഖാദി മേള ആരംഭിച്ചു"
english_title: "Gandhi Jayanti Khadi Mela started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70916/gandhi-jayanti-khadi-mela-started"
published_at: "2022-09-26T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331acf6c3795_images_(15).jpeg"
keywords: []
---

# ഗാന്ധിജയന്തി ഖാദി മേള ആരംഭിച്ചു

> **Lead Summary:** **പയ്യന്നൂർ** : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഒരുക്കുന്ന ജില്ലാതല ഗാന്ധിജയന്തി ഖാദി മേള കേരള ബാങ്ക് റീജണൽ ഡി.ജി.എം പി പി മനൂജിന് ആദ്യവില്പന നൽകിക്കൊണ്ട് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യന്നൂർ** : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഒരുക്കുന്ന ജില്ലാതല ഗാന്ധിജയന്തി ഖാദി മേള കേരള ബാങ്ക് റീജണൽ ഡി.ജി.എം പി പി മനൂജിന് ആദ്യവില്പന നൽകിക്കൊണ്ട് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി. സി. മാധവൻ നമ്പൂതിരി, പ്രൊജക്റ്റ് ഓഫീസർ ഐ കെ അജിത് കുമാർ, വില്ലേജ് ഇൻഡസ്ട്രിസ് ഓഫീസർ ഫാറൂഖ് കെ വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഖാദിയ്ക്ക് 30% റിബേറ്റ് ലഭിക്കുന്ന മേള ഒക്ടോബർ 12ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70916/gandhi-jayanti-khadi-mela-started)