---
title: "നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്: വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം"
english_title: "Sreenathbasi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/70980/sreenathbasi"
published_at: "2022-09-27T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63323d35c5214_Screenshot_20220927-052830.png"
keywords: []
---

# നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്ത്: വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം

> **Lead Summary:** **കൊച്ചി**: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നിരന്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കള്ളിയൂര്‍ ശശി അറിയിച്ചു.

## Article Content

**കൊച്ചി**: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നിരന്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കള്ളിയൂര്‍ ശശി അറിയിച്ചു.

ചൊവ്വാഴ്ച അസോസിയേഷന് മുന്നില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ശ്രീനാഥ് ഭാസിയ്ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍, അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുക. നടന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് നടപടി ബാധകമാകില്ലെങ്കിലും വരാന്‍ പോകുന്ന സിനിമകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക.

നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായേക്കാവുന്ന നഷ്ടം പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് അസോസിയേഷന്‍ എത്തിച്ചേര്‍ന്നതെന്നും കള്ളിയൂര്‍ ശശി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/70980/sreenathbasi)