---
title: "സംസ്ഥാനത്ത് സ്വർണവില  ഇന്നും വർധിച്ചു"
english_title: "Gold prices continue to rise in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7104/gold-prices-continue-to-rise-in-the-state"
published_at: "2021-10-25T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61765e3e5be84_images (16).jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വർണവില  ഇന്നും വർധിച്ചു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു . പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവന് 35,880 രൂപയും ഗ്രാമിന് 4485 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒക്ടോബർ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ശനിയാഴ്ച പവന് 160 രൂപ കൂടി 35,800 രൂപയിലെത്തിയിരുന്നു. വെള്ളിയാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു . പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവന് 35,880 രൂപയും ഗ്രാമിന് 4485 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒക്ടോബർ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ശനിയാഴ്ച പവന് 160 രൂപ കൂടി 35,800 രൂപയിലെത്തിയിരുന്നു. വെള്ളിയാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു.

ബുധനാഴ്ച്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു.‌ ഒക്ടോബർ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ വ്യാപാരം നടന്നത്. 34,720 രൂപയായിരുന്നു ഒന്നാം തീയതിയിലെ വില. ഇതിന് മുൻപ് ഈ മാസം 15 ന് സ്വർണം ഏറ്റവും ഉയർന്ന നിലയിലെത്തി. 35,840 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്. ഈ മാസമാദ്യം താണുനിന്ന സ്വർണവില ക്രമേണ വർധിക്കുന്നതാണ് കാണുന്നത്. ഇനിയുള്ള ദിവസങ്ങളിലും വില ഉയരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

വില ഉയർന്നാലും താഴ്ന്നാലും സ്വർണം മലയാളികളെ സംബന്ധിച്ചിടത്തോളം എക്കാലത്തും സുരക്ഷിത നിക്ഷേപമാണ്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം സൂക്ഷിക്കാനാണ് ജനം താൽപര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ കണക്കാക്കി ഗോൾഡ് അസോസിയേഷനുകളാണ് സ്വർണ വില നിശ്ചയിക്കുന്നത്. കോവിഡ് ആശങ്കയകന്നതും ആവശ്യകത കൂടിയതുമാണ് മഞ്ഞലോഹത്തിന് ഗുണകരമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7104/gold-prices-continue-to-rise-in-the-state)