---
title: "ലോക ടൂറിസം ദിന വാരാചരണം: മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ ട്രഷര്‍ ഹണ്ടില്‍ ഈഗിള്‍ ഫൈവ്സ് ജേതാക്കള്‍"
english_title: "World Tourism Day Week: Eagle Fives Winners in Treasure Hunt for Journalists"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71137/world-tourism-day-week-eagle-fives-winners-in-treasure-hunt-for-journalists"
published_at: "2022-09-27T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332f36540744_IMG-20220927-WA0037.jpg"
keywords: []
---

# ലോക ടൂറിസം ദിന വാരാചരണം: മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ ട്രഷര്‍ ഹണ്ടില്‍ ഈഗിള്‍ ഫൈവ്സ് ജേതാക്കള്‍

> **Lead Summary:** **അമ്പലവയല്‍**: ലോക ടൂറിസം ദിന വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ട്രഷര്‍ഹണ്ട് സംഘടിപ്പിച്ചു. അമ്പലവയല്‍ ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഈഗിള്‍ ഫൈഫ്സ് ജേതാക്കളായി. അഞ്ച് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മാധ്യമപ്രവര്‍ത്തകരായ ജിതിന്‍ജോസ് (ജനം), ഗിരീഷ് എ എസ് (വീക്ഷണം), ജിംഷിന്‍ (മംഗളം), ജെയ്സണ്‍ (ജന്മഭൂമി), പ്രവീണ്‍ (ജനം) എന്നിവരടങ്ങിയ ഈഗിള്‍ ഫൈഫ്സ് ആണ് ജേതാക്കളായത്. അനീഷ് എ പി, എം അബ്ദുള്ള, ജിനു നാരായണന്‍, ഹുമയൂണ്‍ കബീര്‍, മനോജ് എന്നിവരടങ്ങിയ മാധ്യമം ദിനപത്രത്തിലെ റോക്കേഴ്സിനാണ് രണ്ടാംസ്ഥാനം. ഒന്നാം സമ്മാനം നേടിയ വിജയികള്‍ക്ക് പതിനായിരം രൂപയും, രണ്ടാം സമ്മാനം നേടിയവര്‍ക്ക് 5000 രൂപ ക്യാഷ് പ്രൈസുമാണ് സമ്മാനം.

## Article Content

**അമ്പലവയല്‍**: ലോക ടൂറിസം ദിന വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ട്രഷര്‍ഹണ്ട് സംഘടിപ്പിച്ചു. അമ്പലവയല്‍ ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഈഗിള്‍ ഫൈഫ്സ് ജേതാക്കളായി. അഞ്ച് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മാധ്യമപ്രവര്‍ത്തകരായ ജിതിന്‍ജോസ് (ജനം), ഗിരീഷ് എ എസ് (വീക്ഷണം), ജിംഷിന്‍ (മംഗളം), ജെയ്സണ്‍ (ജന്മഭൂമി), പ്രവീണ്‍ (ജനം) എന്നിവരടങ്ങിയ ഈഗിള്‍ ഫൈഫ്സ് ആണ് ജേതാക്കളായത്. അനീഷ് എ പി, എം അബ്ദുള്ള, ജിനു നാരായണന്‍, ഹുമയൂണ്‍ കബീര്‍, മനോജ് എന്നിവരടങ്ങിയ മാധ്യമം ദിനപത്രത്തിലെ റോക്കേഴ്സിനാണ് രണ്ടാംസ്ഥാനം. ഒന്നാം സമ്മാനം നേടിയ വിജയികള്‍ക്ക് പതിനായിരം രൂപയും, രണ്ടാം സമ്മാനം നേടിയവര്‍ക്ക് 5000 രൂപ ക്യാഷ് പ്രൈസുമാണ് സമ്മാനം.

രാവിലെ എട്ടരയോടെ ആരംഭിച്ച മത്സരം 10 മണിയോടെയാണ് അവസാനിച്ചത്. മത്സരത്തിന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥരായ ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ കേന്ദ്രം മാനേജര്‍ സി ആര്‍ ഹരിഹരന്‍, എടക്കല്‍ ഗുഹ ടൂറിസം കേന്ദ്രം മാനേജര്‍ പി പി പ്രവീണ്‍, അഡ്വഞ്ചര്‍ ടൂറിസം പരിശീലകനായ നിധിന്‍, വിനു ജോസഫ്, ജോതിഷ് എം.കെ, ദീപേഷ്, സൈത്, റെജി വിടി തുടങ്ങിയ ഡി ടി പി സി ജീവനക്കാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71137/world-tourism-day-week-eagle-fives-winners-in-treasure-hunt-for-journalists)