---
title: "പെൺകുട്ടിക്കെതിരെ പീഡന ശ്രമം;പിതൃസഹോദരൻ റിമാൻഡിൽ"
english_title: "Attempted molestation against girl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7120/Attempted-molestation-against-girl"
published_at: "2021-10-25T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617677ddd88b3_images (41).jpeg"
keywords: []
---

# പെൺകുട്ടിക്കെതിരെ പീഡന ശ്രമം;പിതൃസഹോദരൻ റിമാൻഡിൽ

> **Lead Summary:**  കേളകം: പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുട്ടിയുടെ പിതാവിൻ്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ ദിവസങ്ങൾക്ക് മുൻപാണ് സംഭവം.

## Article Content

 കേളകം: പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുട്ടിയുടെ പിതാവിൻ്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ ദിവസങ്ങൾക്ക് മുൻപാണ് സംഭവം.

വീട്ടിൽ ആളില്ലാത്ത സമയം അതിക്രമിച്ചു കടന്ന് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇക്കാര്യം കുട്ടി അറിയിച്ചതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതി റിമാൻഡിലാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7120/Attempted-molestation-against-girl)