---
title: "ഹരിത ടൂറിസം കാഴ്ചപ്പാടും വികസന സാധ്യതകളും സെമിനാർ നടത്തി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71207/kelakam"
published_at: "2022-09-28T05:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333883ae34ce_PicsArt_09-28-05.02.04.jpg"
keywords: []
---

# ഹരിത ടൂറിസം കാഴ്ചപ്പാടും വികസന സാധ്യതകളും സെമിനാർ നടത്തി 

> **Lead Summary:** **കേളകം **: കേളകം ഗ്രാമ പഞ്ചായത്ത് ഹരിത കേരളം മിഷൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ,കേളകം പ്രസ്സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ ഹരിത ടൂറിസം കാഴ്ചപ്പാടും വികസന സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം **: കേളകം ഗ്രാമ പഞ്ചായത്ത് ഹരിത കേരളം മിഷൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ,കേളകം പ്രസ്സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ ഹരിത ടൂറിസം കാഴ്ചപ്പാടും വികസന സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ തലശ്ശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ മുഖ്യാത്ഥി ആയിരുന്നു. ടൂറിസം രംഗത്തെ നൂതന കാഴ്ചപ്പാട് എന്ന വിഷയത്തിൽ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.കെ. ഷൈൻ ക്ലാസ്സെടുത്തു. കൊട്ടിയൂർ ഹരിതോത്സവം വിജയിപ്പിച്ചവർക്കുള്ള ഹരിത കേരള മിഷൻ്റെ ആദരവ് സബ് കലക്ടർ അനുകുമാരി വിതരണം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ, ജില്ല പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി.ഗീത, പഞ്ചായത്ത് പ്രസിഡൻ്റുമാരായ റോയി നമ്പു ടാകം, ആൻ്റണി സെബാസ്റ്റ്യൻ, വി.ഹൈമവതി, ടി.ബിന്ദു, ഹരിത കേരള മിഷൻ ജില്ല കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നരോത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71207/kelakam)