---
title: "നടൻ ശ്രീനാഥ് ഭാസിക്ക്‌ താല്‍ക്കാലിക വിലക്ക് "
english_title: "Sreenathbasi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71211/sreenathbasi"
published_at: "2022-09-28T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63338e9c404a9_Screenshot_20220928-052920.png"
keywords: []
---

# നടൻ ശ്രീനാഥ് ഭാസിക്ക്‌ താല്‍ക്കാലിക വിലക്ക് 

> **Lead Summary:** **കൊച്ചി: **നടൻ ശ്രീനാഥ് ഭാസിക്ക് സിനിമയിൽ താൽക്കാലിക വിലക്ക്. ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിലാണ് നടനെതിരേ നടപടി. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നു നിർമാതാക്കളുടെ സംഘടന പ്രതികരിച്ചു. ഇപ്പോൾ അഭിനയിക്കുന്ന സിനിമകൾ പൂർത്തിയാക്കിയാൽ മാറിനിൽക്കാൻ ആവശ്യപ്പെടും അതേസമയം, അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കുകയാണ് പോലീസ്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകൾ പോലീസ് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കൊച്ചി: **നടൻ ശ്രീനാഥ് ഭാസിക്ക് സിനിമയിൽ താൽക്കാലിക വിലക്ക്. ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിലാണ് നടനെതിരേ നടപടി. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നു നിർമാതാക്കളുടെ സംഘടന പ്രതികരിച്ചു. ഇപ്പോൾ അഭിനയിക്കുന്ന സിനിമകൾ പൂർത്തിയാക്കിയാൽ മാറിനിൽക്കാൻ ആവശ്യപ്പെടും അതേസമയം, അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കുകയാണ് പോലീസ്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകൾ പോലീസ് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തത്.

പിന്നീട് താരത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വാക്കാലുള്ള ചില പരാതികളും പോലീസിന് ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായതിനു ശേഷം ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് ശേഖരിച്ചിരുന്നു. തന്നോട് മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയെത്തുടർന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങൾ ഹോട്ടലിൽനിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ ചില അസ്വാഭാവികതകൾ കണ്ടു. ഇതേത്തുടർന്ന് അഭിമുഖത്തിന്റെ മുഴുവൻ വീഡിയോ കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്. ഇത് ദൂരീകരിക്കാനാണ് നടന്റെ രക്തസാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71211/sreenathbasi)