---
title: "9,10 ക്ലാസുകളിൽ 1:40 അറുപത്രം :  മന്ത്രിസഭാ തീരുമാനം വേണ്ടി വന്നേക്കും."
english_title: "1:40 arupatra in classes 9 and 10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71212/140-arupatra-in-classes-9-and-10"
published_at: "2022-09-28T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333a7c58d968_images_(1).jpeg"
keywords: []
---

# 9,10 ക്ലാസുകളിൽ 1:40 അറുപത്രം :  മന്ത്രിസഭാ തീരുമാനം വേണ്ടി വന്നേക്കും.

> **Lead Summary:** **തിരുവനന്തപുരം**: അധ്യാപക വിദ്യാർഥി അനുപാതത്തിന് 9, 10 ക്ലാസുകളിൽ നൽകിയിരുന്ന ഇളവു പുനഃസ്ഥാപിക്കാൻ ഇനി മന്ത്രി സഭാതീരുമാനം വേണ്ടിവന്നേക്കും. ഇളവു പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ 4 ദിവസം മുൻപ് പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്നു ധനവകുപ്പിലെത്തി. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സ്വാഭാവികമായി ധന വകുപ്പ് എതിർപ്പു രേഖപ്പെ ടുത്താനാണു സാധ്യത. എങ്കിൽ ഇളവു പുന സ്ഥാപിക്കാൻ രാഷ്ട്രീയ തീരുമാനം വേണ്ടിവരും.

## Article Content

**തിരുവനന്തപുരം**: അധ്യാപക വിദ്യാർഥി അനുപാതത്തിന് 9, 10 ക്ലാസുകളിൽ നൽകിയിരുന്ന ഇളവു പുനഃസ്ഥാപിക്കാൻ ഇനി മന്ത്രി സഭാതീരുമാനം വേണ്ടിവന്നേക്കും. ഇളവു പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയൽ 4 ദിവസം മുൻപ് പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്നു ധനവകുപ്പിലെത്തി. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സ്വാഭാവികമായി ധന വകുപ്പ് എതിർപ്പു രേഖപ്പെ ടുത്താനാണു സാധ്യത. എങ്കിൽ ഇളവു പുന സ്ഥാപിക്കാൻ രാഷ്ട്രീയ തീരുമാനം വേണ്ടിവരും.

തുടർന്ന് മന്ത്രിസഭയിൽ ഫയൽ എത്തിച്ച് ഇളവ് അനുവദിക്കുകയാണു മാർഗം. തീരുമാനം മറിച്ചാ യാൽ ഇളവു കാരണം ജോലിയിൽ തുടരുന്ന നാലായിരത്തോളം അധ്യാപകർ പ്രതിസന്ധിയിലാകും. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് 9,10 ക്ലാസുകളിലെ അധ്യാപക വിദ്യാർഥി അനുപാതം 1:45 ആണ്. എന്നാൽ, 1997 മുതൽ 1:40 എന്ന അനുപാതമാണു പാലിക്കുന്നത്. ഇതു നിർത്തലാക്കി 9, 10 ക്ലാസുകളിലും 1:45 ആക്കാൻ 2018 - 19ൽ സർക്കാർ തീരുമാനി ക്കുകയും ഉത്തരവിറക്കുക യും ചെയ്തു. എന്നാൽ കോവിഡ് കാരണം ഫിക്സേഷൻ നടന്നില്ല. അധ്യാപകരുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ 1:40 അനുപാതം പുനഃസ്ഥാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. ഇതു സാമ്പത്തികബാധ്യത വരുത്തുമെന്നതിനാലാണ് ഫയൽ ധനവകുപ്പിനു വിട്ടത്. ഫയലിൽ തീരുമാനമെടുത്തിട്ടില്ലെന്നും 4 ദിവസം മുൻപ് ലഭിച്ച ഫയൽ തടഞ്ഞു വച്ചെന്ന പ്രചാരണം ശരിയല്ലെന്നും ധനവകുപ്പ് വൃത്തങ്ങൾ വ്യ ക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71212/140-arupatra-in-classes-9-and-10)