---
title: "ഹയർ സെക്കൻഡറിയിൽ ലേണേഴ്സ് സിലബസ് പുസ്തകങ്ങൾ ഇന്ന്"
english_title: "Learner's Syllabus Books in Higher Secondary Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71217/learners-syllabus-books-in-higher-secondary-today"
published_at: "2022-09-28T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333b5ec6aa18_images_(3).jpeg"
keywords: []
---

# ഹയർ സെക്കൻഡറിയിൽ ലേണേഴ്സ് സിലബസ് പുസ്തകങ്ങൾ ഇന്ന്

> **Lead Summary:** **തിരുവനന്തപുരം**: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിന്റെ സിലബസ് ഹയർ സെക്കൻഡറി സിലബസിന്റെ ഭാഗമാക്കുന്നതിനുള്ള പുസ്തകങ്ങൾ ഗതാഗതമന്ത്രി ആന്റണി രാജു ഇന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കു കൈമാറും. ഇതു നടപ്പായാൽ ഹയർ സെക്കൻഡറി പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു നേരിട്ട് ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാനാകും. ഈ പുസ്തകത്തിനു മാത്രമായി പ്രത്യേക പരീക്ഷ ഉണ്ടാകില്ല.

## Article Content

**തിരുവനന്തപുരം**: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിന്റെ സിലബസ് ഹയർ സെക്കൻഡറി സിലബസിന്റെ ഭാഗമാക്കുന്നതിനുള്ള പുസ്തകങ്ങൾ ഗതാഗതമന്ത്രി ആന്റണി രാജു ഇന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കു കൈമാറും. ഇതു നടപ്പായാൽ ഹയർ സെക്കൻഡറി പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു നേരിട്ട് ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാനാകും. ഈ പുസ്തകത്തിനു മാത്രമായി പ്രത്യേക പരീക്ഷ ഉണ്ടാകില്ല.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഇതിന് കേന്ദ്രസർക്കാരിന്റെ ഉത്തരവു കൂടി വരണം. ഹയർസെക്കൻഡറി കോ ഴ്സിനു ചേരാത്ത വിദ്യാർഥി കളുടെ കാര്യവും പരിഗണിക്ക ണമെന്നതിനാൽ പത്താം ക്ലാസ് സിലബസിലും ഈ ഭാഗങ്ങൾ ഉൾപ്പെടുത്തുന്നത് ആലോചനയിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71217/learners-syllabus-books-in-higher-secondary-today)