---
title: "പാഠ്യപദ്ധതി പരിഷ്കരണം: ജനകീയ ചർച്ചകൾക്കു പൊതു വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നു"
english_title: "Curriculum Reform"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71224/curriculum-reform"
published_at: "2022-09-28T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333bc5c20857_images_(4).jpeg"
keywords: []
---

# പാഠ്യപദ്ധതി പരിഷ്കരണം: ജനകീയ ചർച്ചകൾക്കു പൊതു വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നു

> **Lead Summary:** **തിരുവനന്തപുരം**: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ജനകീയ ചർച്ചകൾക്കു പൊതു വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നു. ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും സ്കൂൾതല സമിതികളുമാകും ചർച്ചകൾക്കു ചുക്കാൻ പിടിക്കുക. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി കലക്ടർമാ രുടെയും തദ്ദേശസ്ഥാപന മേധാവികളുടെയും യോഗം വിളിച്ചു.

## Article Content

**തിരുവനന്തപുരം**: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ജനകീയ ചർച്ചകൾക്കു പൊതു വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നു. ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും സ്കൂൾതല സമിതികളുമാകും ചർച്ചകൾക്കു ചുക്കാൻ പിടിക്കുക. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി കലക്ടർമാ രുടെയും തദ്ദേശസ്ഥാപന മേധാവികളുടെയും യോഗം വിളിച്ചു.

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടു പുറത്തിറക്കി യിട്ടുള്ള കരടുരേഖ എല്ലാ സ്കൂളുകളിലും ചർച്ച ചെയ്യണം. പഞ്ചായത്ത് റിപ്പോർട്ടുകളെ ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന വിപുലമായ വിദ്യാഭ്യാസ ചർച്ചകളിലൂടെ ക്രോഡീകരിക്കണമെന്നും യോഗത്തിൽ നിർദേശിച്ചു. ചർച്ചകൾ സംഘടിപ്പിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജില്ലാതല യോഗം പേരും ഡിഡിക്കായിരിക്കും സംഘാടന ചുമതല. ബ്ലോക്ക് /ബി ആർ സി തല സംഘാടക സമിതി അധ്യക്ഷസ്ഥാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനായിരിക്കും. തദ്ദേശസ്ഥാപന തലത്തിൽ അതതു വിദ്യാഭ്യാസ സമിതികളുടെ നേതൃത്വത്തിൽ യോഗം ചേരണം. സ്കൂൾ തല സംഘാടകസമിതിയുടെ നേതൃത്വം സ്കൂൾ പിടിഎക്കാണ്. ജില്ലകളിൽ സ്കൂളുകളുടെ യും തദ്ദേശസ്ഥാപനങ്ങളുടെ യും റിസോഴ്സ് ഗ്രൂപ്പ് രൂപീകരിക്കണം. സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് ജില്ലാ, ബ്ലോക്ക്തല പരിശീലന പരിപാടികൾ നടത്തണം. വിദ്യാലയങ്ങൾ ഏറെയുള്ള ഇടങ്ങളിൽ പഞ്ചായത്ത് തല പരിശീലന പരിപാടികളും ആസൂത്രണം ചെയ്യണം.

മുഴുവൻ പഞ്ചായത്തുകളിലും വി ദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികൾ, പ്രാതിനിധ്യ സ്വഭാ വത്തോടെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ എന്നിവരെ ഉൾപ്പെടുത്തിയാകണം ചർച്ച . മുനിസിപ്പൽ, കോർപറേഷൻ തലത്തിൽ പ്രാദേശികതല ചർച്ച ഒന്നിലധികം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71224/curriculum-reform)