കണ്ണുർ ജി.ഐ.എസ് അധിഷ്ഠിത കോർപറേഷനായി പ്രഖ്യാപിച്ചു

കണ്ണുർ ജി.ഐ.എസ് അധിഷ്ഠിത കോർപറേഷനായി പ്രഖ്യാപിച്ചു
Oct 25, 2021 03:44 PM | By Maneesha

കണ്ണൂർ: ജിഐഎസ് അധിഷ്ഠിത കണ്ണൂർ കോർപ്പറേഷൻ പ്രഖ്യാപനം നടത്തി. നോർത്ത് മലബാർ ചേംബർ ഓഫ് ഹാളിൽ നടന്ന ചടങ്ങിൽ കെ സുധാകരൻ എംപി നിർവഹിച്ചു. മേയർ അഡ്വ ടി ഒ മോഹനൻ അധ്യക്ഷനായിരുന്നു.

 ഇതോടെ ഭൗമ വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ ആദ്യത്തെ കോർപ്പറേഷനായി കണ്ണൂർ മാറി. കോർപ്പറേഷൻ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും, റോഡുകളും, ലാൻഡ് മാർക്കുകളും, തണ്ണീർത്തടങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ഒരു വെബ് പോർട്ടലിൽ ആവശ്യാനുസരണം തിരയുന്നതിന് സാധ്യമാകുന്ന വിധത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.

 ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി ആണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്. ഇതുവഴി നഗരാസൂത്രണവും വാർഷിക പദ്ധതി ആസൂത്രണവും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യാൻ കഴിയും.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന മുൻ മേയർമാരായ സുമ ബാലകൃഷ്ണൻ,സി. സീനത്ത്, ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി ജി ഐ എസ് ഹെഡ് ജയിക് ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷമീമ, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിനാ മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ മുസ്ലിഹ്‌ മഠത്തിൽ, സെക്രട്ടറി ഡി സാജു തുടങ്ങിയവർ സംസാരിച്ചു.

Kannur has been declared a GIS based corporation

Next TV

Related Stories
#delhi l രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Apr 25, 2024 02:03 PM

#delhi l രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻnewdelhi...

Read More >>
കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Apr 25, 2024 01:40 PM

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

കുട്ടികൾ അധ്യാപകർക്ക് വിലയേറിയ സമ്മാനം നൽകരുതെന്ന് വിദ്യാഭ്യാസ...

Read More >>
 കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

Apr 25, 2024 01:37 PM

കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ് തുടങ്ങി

കൊച്ചുവേളി-മംഗലാപുരം സ്പെഷൽ ട്രെയിൻ: ആദ്യ സര്‍വീസ് ഇന്ന് വൈകിട്ട്; ടിക്കറ്റ് ബുക്കിങ്...

Read More >>
#thiruvananthapuram l മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

Apr 25, 2024 01:36 PM

#thiruvananthapuram l മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു...

Read More >>
#delhi l രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്

Apr 25, 2024 01:31 PM

#delhi l രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്

രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ്...

Read More >>
ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

Apr 25, 2024 01:27 PM

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ...

Read More >>
Top Stories










News Roundup