---
title: "കാട്ടാക്കട മര്‍ദനം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍"
english_title: "Kattakada"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71435/kattakada"
published_at: "2022-09-29T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6334e065afc53_Screenshot_20220929-052848.png"
keywords: []
---

# കാട്ടാക്കട മര്‍ദനം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

> **Lead Summary:** **തിരുവനന്തപുരം: **കാട്ടാക്കട കെഎസ്‌ആര്‍സി ഡിപ്പോയില്‍ പിതാവിനേയും മകളെയും മര്‍ദിച്ച കേസില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

## Article Content

**തിരുവനന്തപുരം: **കാട്ടാക്കട കെഎസ്‌ആര്‍സി ഡിപ്പോയില്‍ പിതാവിനേയും മകളെയും മര്‍ദിച്ച കേസില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.മര്‍ദനത്തിന് ഇരയായ പ്രേമന്‍ സ്ഥിരം ശല്യക്കാരനാണെന്നാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ വാദം. സംഭവ ദിവസം മനപൂര്‍വം പ്രശ്നമുണ്ടാക്കാനും,ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആളെ കൂട്ടിയാണ് പ്രേമന്‍ എത്തിയതെന്നും ജീവനക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് ജാമ്യമില്ലാ കുറ്റം പൊലീസ് ചുമത്തിയതെന്നും പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം തന്നെയും മകളെയും ആക്രമിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരായ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രേമനന്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കാട്ടാക്കടയില്‍ യാത്രാകണ്‍സെഷന്‍ അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ചെയ്തതെന്ന് കെഎസ്‌ആര്‍ടിസി സിഐടിയു യൂണിയന്‍ നേതാവ് സി.കെ.ഹരികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഓഫീസിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് വരെ പ്രേമനന്‍ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71435/kattakada)