---
title: "മൊയ്തുപാലം അറ്റകുറ്റപ്പണികൾ ചെയ്ത് ബലപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇടമാക്കും: മന്ത്രി മുഹമ്മദ് റിയാസ്"
english_title: "Moitupalam will be repaired and strengthened to make it a tourist attraction: Minister Muhammad Riaz"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71588/moitupalam-will-be-repaired-and-strengthened-to-make-it-a-tourist-attraction-minister-muhammad-riaz"
published_at: "2022-09-29T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63357a073bb57_InShot_20220929_162652589.jpg"
keywords: []
---

# മൊയ്തുപാലം അറ്റകുറ്റപ്പണികൾ ചെയ്ത് ബലപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇടമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

> **Lead Summary:** **തലശ്ശേരി** : ചരിത്ര പ്രാധാന്യമുള്ള മൊയ്തുപാലം അറ്റകുറ്റപ്പണികൾ ചെയ്ത് ബലപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ സർക്കാർ പരിഗണിക്കുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

## Article Content

**തലശ്ശേരി** : ചരിത്ര പ്രാധാന്യമുള്ള മൊയ്തുപാലം അറ്റകുറ്റപ്പണികൾ ചെയ്ത് ബലപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ സർക്കാർ പരിഗണിക്കുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

തലശ്ശേരിക്കടുത്ത് ധർമ്മടം നിയോജക മണ്ഡലത്തിലെ മൊയ്തു പാലം ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്.

1931ൽ ബ്രിട്ടീഷുകാരാണിതു നിർമ്മിച്ചത്. ദേശീയപാതയിൽ പുതിയ പാലം വന്നതിനാൽ ഉരുക്കുകൊണ്ടു നിർമ്മിച്ച മൊയ്തുപാലത്തിലൂടെ വാഹന ഗതാഗതം കുറവാണ്. ഇത് ഉൾകൊണ്ട് പദ്ധതികൾ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71588/moitupalam-will-be-repaired-and-strengthened-to-make-it-a-tourist-attraction-minister-muhammad-riaz)