---
title: "കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പേരുനല്‍കാന്‍ ബന്ധുക്കള്‍ക്ക് അപേക്ഷിക്കാം"
english_title: "Relatives can apply for the names of those who are not on the Covid death list"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/716/relatives-can-apply-for-the-names-of-those-who-are-not-on-the-covid-death-list"
published_at: "2021-10-01T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61570eb9c8e64_IMG-20211001-WA0068.jpg"
keywords: []
---

# കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പേരുനല്‍കാന്‍ ബന്ധുക്കള്‍ക്ക് അപേക്ഷിക്കാം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പേരുനല്‍കാന്‍ ബന്ധുക്കള്‍ക്ക് ഈ മാസം 10 മുതല്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.മരിച്ചവരുടെ പേരുവിവരം https://covid19.kerala.gov.in/deathinfo/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ ഉള്‍പ്പെടാത്തവരുടെ ബന്ധുക്കളാണ് പുതുതായി അപേക്ഷിക്കേണ്ടത്. ജില്ലകളില്‍ രൂപീകരിക്കുന്ന കൊവിഡ് മരണ നിര്‍ണയസമിതി (സി.ഡി.എ.സി) അപേക്ഷ പരിശോധിക്കും. തുടര്‍ന്ന് സംസ്ഥാന ചീഫ് രജിസ്ട്രാര്‍, ജനന മരണ രജിസ്ട്രാര്‍ എന്നിവരെ അറിയിക്കും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പേരുനല്‍കാന്‍ ബന്ധുക്കള്‍ക്ക് ഈ മാസം 10 മുതല്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.മരിച്ചവരുടെ പേരുവിവരം https://covid19.kerala.gov.in/deathinfo/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ ഉള്‍പ്പെടാത്തവരുടെ ബന്ധുക്കളാണ് പുതുതായി അപേക്ഷിക്കേണ്ടത്. ജില്ലകളില്‍ രൂപീകരിക്കുന്ന കൊവിഡ് മരണ നിര്‍ണയസമിതി (സി.ഡി.എ.സി) അപേക്ഷ പരിശോധിക്കും. തുടര്‍ന്ന് സംസ്ഥാന ചീഫ് രജിസ്ട്രാര്‍, ജനന മരണ രജിസ്ട്രാര്‍ എന്നിവരെ അറിയിക്കും.

അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുന്ന പ്രകാരം മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന മരണ രജിസ്‌ട്രേഷന്‍ നമ്ബര്‍ അപേക്ഷകര്‍ ഓണ്‍ലൈനായി നല്‍കണം.പട്ടികയില്‍ ഉള്‍പ്പെടുകയും ഇതിനകം മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തവര്‍ക്ക് തിരുത്തല്‍ വരുത്താനും പുതിയ സംവിധാനത്തിലൂടെ കഴിയും. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ്, ജില്ലാ സമിതികള്‍ക്ക് ഇതുസംബന്ധിച്ച്‌ പരിശീലനം നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/716/relatives-can-apply-for-the-names-of-those-who-are-not-on-the-covid-death-list)