---
title: " ഗവ.യു.പി സ്കൂൾ അടയ്ക്കാത്തോട്  ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: "Govt.U.P organized a food fest at the school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71602/govtup-organized-a-food-fest-at-the-school"
published_at: "2022-09-29T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63359024283bc_InShot_20220929_180032322.jpg"
keywords: []
---

#  ഗവ.യു.പി സ്കൂൾ അടയ്ക്കാത്തോട്  ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:**  **അടക്കാത്തോട്** : അടക്കാത്തോട് യു.പി സ്കൂളിൽ പോഷൺ അഭിയാൻ പരിപാടിയുടെ ഭാഗമായി ഫുഡ് ഫെസ്റ്റും ന്യൂട്രീഷൻ ക്ലാസും സംഘടിപ്പിച്ചു. അന്യം നിന്ന് പോകുന്ന നാടൻ കറികളും ഇലക്കറികളും ഉൾപ്പെടെ ധാരാളം വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.

## Article Content

 **അടക്കാത്തോട്** : അടക്കാത്തോട് യു.പി സ്കൂളിൽ പോഷൺ അഭിയാൻ പരിപാടിയുടെ ഭാഗമായി ഫുഡ് ഫെസ്റ്റും ന്യൂട്രീഷൻ ക്ലാസും സംഘടിപ്പിച്ചു. അന്യം നിന്ന് പോകുന്ന നാടൻ കറികളും ഇലക്കറികളും ഉൾപ്പെടെ ധാരാളം വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.

തുടർന്ന് ഈ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള സദ്യയും നടന്നു. സ്കൂൾ പ്രധാന അധ്യാപകൻ  പ്രമോദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. ജിദിൻ മാസ്റ്റർ കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങളെക്കുറിച്ച് ക്ലാസ്സ് നൽകി.ജിമ്മി , ഷാജി , സിബിച്ചൻ അടുക്കോലിൽ, സാദിയ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71602/govtup-organized-a-food-fest-at-the-school)