---
title: "സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം"
english_title: "Apply for self employment loan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71607/apply-for-self-employment-loan"
published_at: "2022-09-29T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63359a1733df2_images_(16).jpeg"
keywords: []
---

# സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ** : സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്കാണ് അവസരം.

## Article Content

**കണ്ണൂർ** : സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്കാണ് അവസരം.

50000 രൂപ മുതല്‍ 5000000 രൂപ വരെയാണ് പരമാവധി വായ്പ. പ്രായം 18നും 55നും ഇടയില്‍. നാല് ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെയാണ് പലിശനിരക്ക്. വായ്പ തുക 36 മാസം മുതല്‍ 60 തുല്ല്യമാസ ഗഡുക്കളായി തിരിച്ചടക്കണം. വായ്പാതുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. ഫോണ്‍: 0497 2705036, 9400068513.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71607/apply-for-self-employment-loan)