---
title: "പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്"
english_title: "Bee poisoning vaccination camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71659/bee-poisoning-vaccination-camp"
published_at: "2022-09-30T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336305400e7b_FB_IMG_1664495537802.jpg"
keywords: []
---

# പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്

> **Lead Summary:** **ഇരിട്ടി: **അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിന്റെയും ചരൾ വെറ്ററിനറി ഡിസ്പെന്സറിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പിള്ളിക്കുന്നേൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലിസ്സി തോമസ് അദ്ധ്യക്ഷനായി. ഡോ . അജിത് ശിവൻ പദ്ധതി വിശദീകരിച്ചു.

## Article Content

**ഇരിട്ടി: **അയ്യൻകുന്ന് ഗ്രാമ പഞ്ചായത്തിന്റെയും ചരൾ വെറ്ററിനറി ഡിസ്പെന്സറിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പിള്ളിക്കുന്നേൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലിസ്സി തോമസ് അദ്ധ്യക്ഷനായി. ഡോ . അജിത് ശിവൻ പദ്ധതി വിശദീകരിച്ചു.

മെമ്പർമാരായ സിന്ധു ബെന്നി, സെലിന ബിനോയ് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ നോബിൾ ജോൺ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് നടത്തി നായകൾക്ക് കുത്തിവെപ്പ് നടത്തി സർട്ടിഫിക്കറ്റുകൾ നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71659/bee-poisoning-vaccination-camp)