---
title: "കുറ്റാന്വേഷണ രംഗത്തെ മികവിന് ബി. പ്രശാന്തിനും കെ.പി. സുജിത്തിനും ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം"
english_title: "Badge of Honor Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71663/badge-of-honor-award"
published_at: "2022-09-30T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633633fcd1999_Screenshot_20220930-053746.png"
keywords: []
---

# കുറ്റാന്വേഷണ രംഗത്തെ മികവിന് ബി. പ്രശാന്തിനും കെ.പി. സുജിത്തിനും ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

> **Lead Summary:** **ഇരിട്ടി: **കുറ്റാന്വേഷണ രംഗത്തെ മികവ് പരിഗണിച്ച് ഇരിക്കൂർ പോലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ ബി. പ്രശാന്തിനും , ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂർ റൂറൽ സിവിൽ പോലീസ് ഓഫീസർ കെ.പി. സുജിത്തിനും ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം. ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആസാം സ്വദേശിയുടെ തലയോട്ടി കണ്ടെടുത്ത കേസിന്റെ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിയുകയും ആസാം സ്വദേശിയായ പ്രതിയെ പിടികൂടുകയും ചെയ്ത കേസിന്റെ അന്വേഷണ മികവിനാണ് അസി. സബ് ഇൻസ്‌പെക്ടർ ബി .

## Article Content

**ഇരിട്ടി: **കുറ്റാന്വേഷണ രംഗത്തെ മികവ് പരിഗണിച്ച് ഇരിക്കൂർ പോലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ ബി. പ്രശാന്തിനും , ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂർ റൂറൽ സിവിൽ പോലീസ് ഓഫീസർ കെ.പി. സുജിത്തിനും ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം. ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആസാം സ്വദേശിയുടെ തലയോട്ടി കണ്ടെടുത്ത കേസിന്റെ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിയുകയും ആസാം സ്വദേശിയായ പ്രതിയെ പിടികൂടുകയും ചെയ്ത കേസിന്റെ അന്വേഷണ മികവിനാണ് അസി. സബ് ഇൻസ്‌പെക്ടർ ബി .

പ്രശാന്ത് പുരസ്‌കാരത്തിന് അർഹനായത്. ഇതേ കേസിലും 2021 ൽ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട മൂന്ന് എ ടി എമ്മുകൾ കവർച്ച നടത്തി 24 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്ത് 16 ലക്ഷം രൂപ വീണ്ടെടുത്ത കേസിലും കാണിച്ച അന്വേഷണ മികവ് പരിഗണിച്ചാണ് കെ.പി. സുജിത്ത് ഡി ജി പി യുടെ പുരസ്‌കാരത്തിന് അർഹനായത്. ബി. പ്രശാന്ത് ഉളിക്കൽ സ്വദേശിയും കെ.പി. സുജിത്ത് ഇരിട്ടി എടക്കാനം സ്വദേശിയുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71663/badge-of-honor-award)