---
title: "വാർത്ത വായന മത്സരത്തിൽ കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് ഉന്നത വിജയം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71678/kelakam"
published_at: "2022-09-30T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63365f5cc6087_PicsArt_09-30-08.44.33.jpg"
keywords: []
---

# വാർത്ത വായന മത്സരത്തിൽ കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന് ഉന്നത വിജയം

> **Lead Summary:** **കേളകം: **ഇരിട്ടി ഉപജില്ല സംഘടിപ്പിച്ച വാർത്ത വായന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ആൻ മരിയ വർഗീസും ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് സര്‍ഗ ട്രീസ കോശിയുമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

## Article Content

**കേളകം: **ഇരിട്ടി ഉപജില്ല സംഘടിപ്പിച്ച വാർത്ത വായന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ആൻ മരിയ വർഗീസും ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് സര്‍ഗ ട്രീസ കോശിയുമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

സ്കൂളിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിപ്പിക്കുന്ന ന്യൂസ് റീഡേഴ്സ് ക്ലബ്ബിലെ അംഗങ്ങളാണ് രണ്ട് പേരും. വാര്‍ത്താവായനയില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കായി ശില്‍പശാലയും പരിശീലനവും സംഘടിപ്പിച്ചിരുന്നു. എല്ലാ ദിവസവും വാര്‍ത്താ വീഡിയോ തയ്യാറാക്കി യൂട്യൂബിലും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കാറുണ്ട്. ഇവർ ജില്ലാതല മത്സരത്തില്‍ ഉപജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71678/kelakam)