---
title: "കലോത്സവത്തിന്റെ ഭാഗമായുള്ള വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു "
english_title: "Department of Public Education has announced the schedule of various fairs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71781/department-of-public-education-has-announced-the-schedule-of-various-fairs"
published_at: "2022-09-30T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336cfc5780bf_images_(12).jpeg"
keywords: []
---

# കലോത്സവത്തിന്റെ ഭാഗമായുള്ള വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു 

> **Lead Summary:** **തിരുവനന്തപുരം**: വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ശാസ്‌ത്രോത്സവം സബ്ജില്ലാ,ജില്ലാ മത്സരങ്ങള്‍ നവംബര്‍ 5ന് മുമ്ബ് നടത്തണം.

## Article Content

**തിരുവനന്തപുരം**: വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ശാസ്‌ത്രോത്സവം സബ്ജില്ലാ,ജില്ലാ മത്സരങ്ങള്‍ നവംബര്‍ 5ന് മുമ്ബ് നടത്തണം.

സംസ്ഥാനതല മത്സരം നവംബര്‍ 10, 11,12 തീയതികളിലായി എറണാകുളത്ത് നടക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

കലോത്സവത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 19ന് മുമ്ബ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 30ന് മുമ്ബ് സംഘടിപ്പിക്കണം. ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോടാണ് സ്‌കൂള്‍ കലോത്സവം.

കായികമേള സ്‌കൂള്‍തലത്തില്‍ ഒക്ടോബര്‍ 12 നകം നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 20ന് മുമ്ബാണ് നടത്തേണ്ടത്. ഡിസംബര്‍ 3 മുതല്‍ 6 വരെ തിരുവനന്തപുരത്ത് സ്‌കൂള്‍ കായിക സംഘടിപ്പിക്കും.

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്‌ക്രീനിംഗ് ഒക്ടോബര്‍ പത്തിന് മുമ്ബ് നടത്തണം.ഒക്ടോബര്‍ 20,21, 22 തിയ്യതികളില്‍ കോട്ടയത്താണ് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്. മേളകളുടെ കാര്യക്ഷമമായ സംഘാടനം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71781/department-of-public-education-has-announced-the-schedule-of-various-fairs)