---
title: "കാലവര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് ഇക്കുറി മഴക്കുറവ്"
english_title: "After the end of the monsoon season, the state is experiencing a lack of rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71789/after-the-end-of-the-monsoon-season-the-state-is-experiencing-a-lack-of-rain"
published_at: "2022-09-30T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336d7a84f6f8_images_(16).jpeg"
keywords: []
---

# കാലവര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് ഇക്കുറി മഴക്കുറവ്

> **Lead Summary:** **തിരുവനന്തപുരം** : കാലവര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് ഇക്കുറി 14 ശതമാനം മഴക്കുറവ്. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ ശരാശരി 2018.6 മി.മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 1736.6 മി. മീറ്ററാണ്. കഴിഞ്ഞ വര്‍ഷം 16 ശതമാനം മഴ കുറവായിരുന്നു. എന്നാല്‍, 2020ല്‍ ഒമ്ബതു ശതമാനവും 2019ല്‍ 16 ശതമാനവും 2018ല്‍ 23 ശതമാനവും അധിക മഴയാണ് ലഭിച്ചത്.

## Article Content

**തിരുവനന്തപുരം** : കാലവര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് ഇക്കുറി 14 ശതമാനം മഴക്കുറവ്. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ ശരാശരി 2018.6 മി.മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 1736.6 മി. മീറ്ററാണ്. കഴിഞ്ഞ വര്‍ഷം 16 ശതമാനം മഴ കുറവായിരുന്നു. എന്നാല്‍, 2020ല്‍ ഒമ്ബതു ശതമാനവും 2019ല്‍ 16 ശതമാനവും 2018ല്‍ 23 ശതമാനവും അധിക മഴയാണ് ലഭിച്ചത്.

ഇത്തവണ സംസ്ഥാനത്തെ എല്ലാ ജില്ലയിലും സാധാരണയെക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. കാസര്‍കോട് ജില്ലയിലാണ് കൂടുതല്‍ മഴ ലഭിച്ചത്–- 2785.7 മി.മീ. തൊട്ടടുത്ത് 2334.5 മില്ലിമീറ്റര്‍ ലഭിച്ച കണ്ണൂരും. ഏറ്റവും കുറവ് മഴ തിരുവനന്തപുരത്താണ്–- 593 മി.മീ. കാസര്‍കോട് രണ്ടു ശതമാനം കുറവ് മഴ രേഖപ്പെടുത്തിയപ്പോള്‍ തിരുവനന്തപുരത്ത് 30 ശതമാനം മഴ കുറവാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71789/after-the-end-of-the-monsoon-season-the-state-is-experiencing-a-lack-of-rain)