---
title: "ഗാന്ധി ജയന്തി വാരാഘോഷം ജില്ലാതല     ഉദ്ഘാടനം ഒക്ടോബർ രണ്ടിന് കണ്ണൂരിൽ"
english_title: "Gandhi Jayanti Week Celebration District Level Inauguration on October 2 in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71790/gandhi-jayanti-week-celebration-district-level-inauguration-on-october-2-in-kannur"
published_at: "2022-09-30T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336d8ea2fd53_images_(17).jpeg"
keywords: []
---

# ഗാന്ധി ജയന്തി വാരാഘോഷം ജില്ലാതല     ഉദ്ഘാടനം ഒക്ടോബർ രണ്ടിന് കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ** : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ രണ്ട് ഞായർ രാവിലെ 10.45ന് കണ്ണൂർ പള്ളിക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ വി സുമേഷ് എംഎൽഎ നിർവഹിക്കും. ഗാന്ധി സ്മൃതി, ലഹരി വിരുദ്ധ ബോധവത്കരണ പ്രദർശനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, പി പി ദിവ്യ അധ്യക്ഷയാവും. പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര വിശിഷ്ടാതിഥിയാവും. 

## Article Content

**കണ്ണൂർ** : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ രണ്ട് ഞായർ രാവിലെ 10.45ന് കണ്ണൂർ പള്ളിക്കുന്ന് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ വി സുമേഷ് എംഎൽഎ നിർവഹിക്കും. ഗാന്ധി സ്മൃതി, ലഹരി വിരുദ്ധ ബോധവത്കരണ പ്രദർശനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, പി പി ദിവ്യ അധ്യക്ഷയാവും. പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര വിശിഷ്ടാതിഥിയാവും. 

കോർപറേഷൻ കൗൺസിലർ വി കെ ഷൈജു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, കണ്ണൂർ ഡിഡിഇ വി എ ശശീന്ദ്ര വ്യാസ്, ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ കെ വി ബാബു, എക്സൈസ് അസി. കമ്മീഷണർ ടി രാഗേഷ്, സ്‌കൂൾ പ്രിൻസിപ്പൽ യൂസഫ് ചന്ദ്രങ്കണ്ടി, ഹെഡ്മാസ്റ്റർ പി വി രാജീവൻ, പിടിഎ പ്രസിഡണ്ട് മധുസൂദനൻ, മദർ പിടിഎ പ്രസിഡൻറ് പ്രേമ എന്നിവർ സംസാരിക്കും.

തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിൽ 'ഉണർന്നിരിക്കട്ടെ കൗമാരം' എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. കീർത്തി, 'കരുതലേകാം, കാവലാളാകാം' എന്ന വിഷയത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ എം രാജീവൻ എന്നിവർ സംസാരിക്കും.

വിദ്യാഭ്യാസം, എക്സൈസ്, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾക്ക് ഇതോടെ തുടക്കമാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71790/gandhi-jayanti-week-celebration-district-level-inauguration-on-october-2-in-kannur)