---
title: "അനധികൃതമായി വനത്തിൽ പ്രവേശിച്ചവർക്കെതിരെ കേസ്‌"
english_title: "Case against those who entered the forest illegally"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71798/case-against-those-who-entered-the-forest-illegally"
published_at: "2022-09-30T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336e941d9692_images_(18).jpeg"
keywords: []
---

# അനധികൃതമായി വനത്തിൽ പ്രവേശിച്ചവർക്കെതിരെ കേസ്‌

> **Lead Summary:** **മേപ്പാടി**: അനധികൃതമായി ചെമ്പ്രമലയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. വടുവൻചാൽ പൂങ്ങാടൻ അമിൻ നിസാം, മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടൻ മുഹമ്മദ്‌ ജിഷാദ്‌ , മലപ്പുറം നെന്മേനി നിരപ്പിൽ മുഹമ്മദ്‌ ഷിബിൻ എന്നിവർക്കെതിരെയാണ്‌ മേപ്പാടി ഫോറസ്‌റ്റ്‌ റെയിഞ്ച്‌ അധികൃതർ കേസെടുത്തത്‌.

## Article Content

**മേപ്പാടി**: അനധികൃതമായി ചെമ്പ്രമലയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. വടുവൻചാൽ പൂങ്ങാടൻ അമിൻ നിസാം, മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടൻ മുഹമ്മദ്‌ ജിഷാദ്‌ , മലപ്പുറം നെന്മേനി നിരപ്പിൽ മുഹമ്മദ്‌ ഷിബിൻ എന്നിവർക്കെതിരെയാണ്‌ മേപ്പാടി ഫോറസ്‌റ്റ്‌ റെയിഞ്ച്‌ അധികൃതർ കേസെടുത്തത്‌.

വെള്ളിയാഴ്ച പുലർച്ചയാണ്‌ ചെമ്പ്രാപീക്കിലേക്ക്‌ അനുവാദമില്ലാതെ യുവാക്കൾ പ്രവേശിച്ചത്‌. ഡെപ്യൂട്ടി റെയിഞ്ച്‌ ഓഫീസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറയുടെ നേതൃത്വത്തിൽ വനസംരക്ഷണ സമിതി വാച്ചർമാർ ഉൾപ്പെടെയുള്ള സംഘം ഇവരെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71798/case-against-those-who-entered-the-forest-illegally)