---
title: "ആറളം ഫാം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ  ശാസ്ത്ര മേള സംഘടിപ്പിച്ചു"
english_title: "At Aralam Farm Govt. Higher Secondary School Organized a science fair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71840/at-aralam-farm-govt-higher-secondary-school-organized-a-science-fair"
published_at: "2022-09-30T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633714ee05677_InShot_20220930_214006830.jpg"
keywords: []
---

# ആറളം ഫാം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ  ശാസ്ത്ര മേള സംഘടിപ്പിച്ചു

> **Lead Summary:** **ആറളം ഫാം : **ആറളം ഫാം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ശാസ്ത്രമേളയും പ്രദർശനവും സംഘടിപ്പിച്ചു

## Article Content

**ആറളം ഫാം : **ആറളം ഫാം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ശാസ്ത്രമേളയും പ്രദർശനവും സംഘടിപ്പിച്ചു

നൂറു ശതമാനം ഗോത്രവിഭാഗ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ആദ്യമായാണ് വിപുലമായ രീതിയിൽ ഇത്തരത്തിൽ മേള സംഘടിപ്പിക്കുന്നത്.  

ശാസ്ത്ര മേളയുടെ ഭാഗമായി ആരോഗ്യം, എക്സൈസ്, പോലീസ് വകുപ്പുകളുടെ സ്റ്റാളുകൾ ഒരുക്കിയിരുന്നു.

ചിത്ര പ്രദർശനം, ശിൽപ പ്രദർശനം, കരകൗശല ഉത്പന്ന പ്രദർശനം, പുരാവസ്തു പ്രദർശനം, ആയുർവേദ ഔഷധസസ്യ പ്രദർശനം എന്നിവ ശ്രദ്ധയാകർഷിച്ചു.

ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മിനി ദിനേശൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബി.പി.സി തുളസീധരൻ , എക്സൈസ് ഓഫീസർ സജേഷ് , എൻ.ഇ പവിത്രൻ ഗുരുക്കൾ, വാർഡ് കൗൺസിലർ സുധാകരൻ, പി.ടി. എ വൈസ് പ്രസിഡന്റ് എം.സി. വിജയൻ , ഒ.പി.സോജൻ എന്നിവർ സംസാരിച്ചു

പ്രധാന അദ്ധ്യാപകൻ തിലകൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൽഗുണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71840/at-aralam-farm-govt-higher-secondary-school-organized-a-science-fair)