---
title: "ചെട്ടിയാംപറമ്പ് ഗവ. യു. പി. സ്കൂളിൽ ലഹരി ഉപയോഗത്തിനെതിരായ ബോധവത്ക്കരണ സ്കൂൾ ജനജാഗ്രത സമിതി രൂപീകരിച്ചു"
english_title: "Chettiyamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71847/chettiyamparamba"
published_at: "2022-09-30T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633726885fe62_PicsArt_09-30-10.54.21.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ഗവ. യു. പി. സ്കൂളിൽ ലഹരി ഉപയോഗത്തിനെതിരായ ബോധവത്ക്കരണ സ്കൂൾ ജനജാഗ്രത സമിതി രൂപീകരിച്ചു

> **Lead Summary:** ചെട്ടിയാംപറമ്പ് ഗവ. യു. പി. സ്കൂളിൽ ലഹരി ഉപയോഗത്തിനെതിരായ ബോധവത്ക്കരണത്തിനായി സ്കൂൾ ജനജാഗ്രത സമിതി രൂപീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി. ലീലാമ്മജോണി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

ചെട്ടിയാംപറമ്പ് ഗവ. യു. പി. സ്കൂളിൽ ലഹരി ഉപയോഗത്തിനെതിരായ ബോധവത്ക്കരണത്തിനായി സ്കൂൾ ജനജാഗ്രത സമിതി രൂപീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി. ലീലാമ്മജോണി ഉദ്ഘാടനം നിർവഹിച്ചു.

പി.ടി.എ.പ്രസിഡന്റ്‌ ശ്രീ.വിനോദ് ടി.ബി.അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ.പ്രസിഡന്റ് ശ്രീമതി ഷീന ബോബി 10 വാർഡ് മെമ്പർ ശ്രീ. ബിജു പൊരുമത്തറ, പാൽ സൊസൈറ്റി സെക്രട്ടറി ശ്രീമതി. ബീന ഉണ്ണി,ദേശീയ വായനശാല സെക്രട്ടറി തമ്പി തോമസ്, കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ് ശ്രീ. ഷാജി മാത്യു, പി. ടി. എ. എക്സിക്യൂടീവ് അംഗം ശ്രീ. സുരേഷ് കുമാർ മുൻ അദ്ധ്യാപക പ്രതിനിധി ശ്രീമതി എ. ടി. അന്നമ്മ ടീച്ചർ വിനു മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ രതീഷ് പി എൻ സ്കൂൾ തല ജാഗ്രത സമിതിയുടെ ലക്ഷ്യം വിശദീകരിച്ചു .

എക്സൈസ് സീനിയർ ഓഫീസർ മജീദ് കെ.എ,പി ടി എ ,മദർ പി ടി എ അംഗങ്ങൾ, ക്ലബ്പ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.സ്കൂൾ തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ സമിതി ചർച്ച ചെയ്തു. എച്ച് എം ശ്രീമതി പി കെ കുമാരി ടീച്ചർ സ്വാഗതവുംസീനിയർ അസിസ്റ്റന്റ് ശ്രീമതി വിജയശ്രീ പി. വി. നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71847/chettiyamparamba)