---
title: "പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് ഓഫീസ് പോലീസ് സീൽ ചെയ്തു "
english_title: "Poppulerfront"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71855/poppulerfront"
published_at: "2022-10-01T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63378313a636f_FB_IMG_1664582342267.jpg"
keywords: []
---

# പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് ഓഫീസ് പോലീസ് സീൽ ചെയ്തു 

> **Lead Summary:** **ഇരിട്ടി: **പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് പുറപ്പാറയിലെ ഓഫീസ് പോലീസ് സീൽ ചെയ്തു. കുഞ്ഞാലി മരക്കാർ സ്മാരക കൾച്ചറൽ സെൻററായി പ്രവർത്തിച്ചുവന്ന പി എഫ് ഐ യുടെ ഓഫീസാണ് പോലീസ് താഴിട്ട് പൂട്ടി സീൽ ചെയ്തത്. പി എഫ് ഐ യെ കേന്ദ്രസർക്കാർ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിവിധ ഇടങ്ങളിലുള്ള ഓഫീസുകൾ പോലീസ് സീൽ ചെയ്യുന്നത്.

## Article Content

**ഇരിട്ടി: **പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പുന്നാട് പുറപ്പാറയിലെ ഓഫീസ് പോലീസ് സീൽ ചെയ്തു. കുഞ്ഞാലി മരക്കാർ സ്മാരക കൾച്ചറൽ സെൻററായി പ്രവർത്തിച്ചുവന്ന പി എഫ് ഐ യുടെ ഓഫീസാണ് പോലീസ് താഴിട്ട് പൂട്ടി സീൽ ചെയ്തത്. പി എഫ് ഐ യെ കേന്ദ്രസർക്കാർ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിവിധ ഇടങ്ങളിലുള്ള ഓഫീസുകൾ പോലീസ് സീൽ ചെയ്യുന്നത്.

ഇതിൻറെ ഭാഗമായാണ് പുന്നാട് - മീത്തലെ പുന്നാട് റോഡിൽ പുറപ്പാറയിൽ ഉള്ള കുഞ്ഞാലിമരക്കാർ സ്മാരക കൾച്ചറൽ സെൻറർ പ്രവർത്തിച്ചു വന്ന പിഎഫ് യുടെ ഓഫീസ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോലീസ് എത്തി സീൽ ചെയ്തത്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ, സി ഐ കെ. ജെ. ബിനോയ്, എസ് ഐ എം. പി. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് സീൽ ചെയ്തത്. ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71855/poppulerfront)