---
title: "ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് യൂണിയൻ മാഗസീൻ ഇതളനക്കം പ്രകാശനം ചെയ്തു"
english_title: "Iritty magasin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71856/iritty-magasin"
published_at: "2022-10-01T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337840be23b5_FB_IMG_1664582494188.jpg"
keywords: []
---

# ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് യൂണിയൻ മാഗസീൻ ഇതളനക്കം പ്രകാശനം ചെയ്തു

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മാഗസീൻ 'ഇതളനക്കം' മിമിക്രി - സിനിമാതാരം ടിനി ടോം പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് കോളേജ് മാനേജർ സി.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ ഡോ.ഷിജോ എം ജോസഫ് അദ്ധ്യഷത വഹിച്ചു. മാഗസീൻ സ്റ്റാഫ് എഡിറ്റർ അസി. പ്രൊഫ. എ. ഗ്രീഷ്മ , സ്റ്റൂഡന്റ് എഡിറ്റർ കെ. അഭിഷേക് ജോസഫ്, അസി. പ്രൊ. പി. സപ്ന, ജൂനിയർ സൂപ്രണ്ട് എൻ. സത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**ഇരിട്ടി:** ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മാഗസീൻ 'ഇതളനക്കം' മിമിക്രി - സിനിമാതാരം ടിനി ടോം പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് കോളേജ് മാനേജർ സി.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ ഡോ.ഷിജോ എം ജോസഫ് അദ്ധ്യഷത വഹിച്ചു. മാഗസീൻ സ്റ്റാഫ് എഡിറ്റർ അസി. പ്രൊഫ. എ. ഗ്രീഷ്മ , സ്റ്റൂഡന്റ് എഡിറ്റർ കെ. അഭിഷേക് ജോസഫ്, അസി. പ്രൊ. പി. സപ്ന, ജൂനിയർ സൂപ്രണ്ട് എൻ. സത്യാനന്ദൻ എന്നിവർ പ്രസംഗിച്ചു.

മാഗസീൻ പ്രകാശനം ചെയ്ത് സംസാരിക്കവെ ടിനി ടോം നിരവധി സിനിമാതാരങ്ങളെ അനുകരിച്ച് നടത്തിയ മിമിക്രി പ്രകടനം വിദ്യാർഥികൾ ഹര്ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. ഭീസ്മപർവത്തിലെ പറുദീസ എന്ന ഗാനം കൂടി അവതരിപ്പിച്ചതോടെ വിദ്യാർഥികൾ ഒന്നടക്കം ചേർന്ന് അത് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും പ്രത്യേക മ്യൂസിക്കൽ പ്രോഗ്രാമും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71856/iritty-magasin)