---
title: "മണത്തണയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങി"
english_title: " Free camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71880/free-camp"
published_at: "2022-10-01T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337dbe7e3259_Picsart_22-10-01_11-48-55-414.jpg"
keywords: []
---

# മണത്തണയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങി

> **Lead Summary:** കേരള സീനിയർ സിറ്റിസൺ ഫോറം മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂർ ഗവൺമെന്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തിയത്.

## Article Content

കേരള സീനിയർ സിറ്റിസൺ ഫോറം മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂർ ഗവൺമെന്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തിയത്.

മണത്തണ വ്യാപാര ഭവനിൽ നടന്ന പരിപാടി പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഗംഗാധരൻ കോലഞ്ചിറ അധ്യക്ഷത വഹിച്ചു.  കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ബേബി സോജ, ജോസഫ് കോക്കാട്ട്, ജോസ് കുന്നുംപുറം തുടങ്ങിയവർ സംബന്ധിച്ചു.യൂണിറ്റ് സെക്രട്ടറി പ്രഭാകരൻ സി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71880/free-camp)