---
title: "ഓടന്തോട് ചെസ്സ് - കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "Chess - carams tournament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71883/chess-carams-tournament"
published_at: "2022-10-01T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337dd4cae72d_Picsart_22-10-01_11-54-57-554.jpg"
keywords: []
---

# ഓടന്തോട് ചെസ്സ് - കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** ഓടംതോട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണിച്ചാർ -പേരാവൂർ പഞ്ചായത്ത് തലത്തിൽ ചെസ്സ്-ക്യാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഓടംതോട് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാദർ തോമസ് പതിക്കൽ ഉദ്ഘാടനം ചെയ്തു.

## Article Content

ഓടംതോട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണിച്ചാർ -പേരാവൂർ പഞ്ചായത്ത് തലത്തിൽ ചെസ്സ്-ക്യാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഓടംതോട് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാദർ തോമസ് പതിക്കൽ ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ് സന്തോഷ് പാമ്പാറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ജോജൻ ഇടത്താഴെ, സെബാസ്റ്റ്യൻ വെള്ളാംകുഴി, സുധാകരൻ പി, അഖിൽ തൃക്കേക്കുന്നേൽ, ഷാജി മുല്ലക്കുന്നേൽ തുടങ്ങിയവർ സംബന്ധിച്ചു.അരുൺ കൈതക്കൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71883/chess-carams-tournament)