---
title: "കോട്ടയത്ത് 'ദൃശ്യം' മോഡൽ കൊലപാതകമെന്ന് സൂചന, വീടിൻ്റെ തറ കുഴിച്ച് പരിശോധിക്കാൻ പോലീസ്  "
english_title: "In Kottayam 'Drisham' model murder hinted, police to dig floor of house to check"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71886/in-kottayam-drisham-model-murder-hinted-police-to-dig-floor-of-house-to-check"
published_at: "2022-10-01T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337e5d4a05ef_DRUSYAM_MURDER.jpg"
keywords: []
---

# കോട്ടയത്ത് 'ദൃശ്യം' മോഡൽ കൊലപാതകമെന്ന് സൂചന, വീടിൻ്റെ തറ കുഴിച്ച് പരിശോധിക്കാൻ പോലീസ്  

> **Lead Summary:** **ചങ്ങനാശേരി: ** യുവാവിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എസി റോഡിനു സമീപം പായിപ്പാട് പഞ്ചായത്ത് ഒന്നാംവാർഡിൽപ്പെട്ട പൂവം ഭാഗത്തുള്ള വീട് കേന്ദ്രീകരിച്ച് പോലീസ് പരിശോധന തുടങ്ങി. ഫോറൻസിക് വിദഗ്ധരും പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ എന്ന 40 കാരനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ ഏതാനും ദിവസങ്ങൾക്ക് മുൻപ് നോർത്ത് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.

## Article Content

**ചങ്ങനാശേരി: ** യുവാവിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എസി റോഡിനു സമീപം പായിപ്പാട് പഞ്ചായത്ത് ഒന്നാംവാർഡിൽപ്പെട്ട പൂവം ഭാഗത്തുള്ള വീട് കേന്ദ്രീകരിച്ച് പോലീസ് പരിശോധന തുടങ്ങി. ഫോറൻസിക് വിദഗ്ധരും പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ എന്ന 40 കാരനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ ഏതാനും ദിവസങ്ങൾക്ക് മുൻപ് നോർത്ത് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ തൃക്കൊടിത്താനത്ത് തോട്ടിൽ നിന്ന് ബിന്ദുകുമാറിന്റെ ബൈക്ക് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിന്ദുകുമാറിനെ കൊലപ്പെടുത്തിയതാണെന്ന സൂചന പോലീസിന് ലഭിച്ചത്. ആലപ്പുഴ സ്വദേശിയായ ഉല്ലാസ് എന്നയാൾ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് ഇന്നുരാവിലെ മുതൽ പോലീസ് പരിശോധന ആരംഭിച്ചത്. ചങ്ങനാശേരി, ആലപ്പുഴ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘമാണ് പരിശോധന നടത്തുന്നത്. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചയോടെ പോലീസ് ഈ വീട് പൂട്ടി പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.

മൃതദേഹം കുഴിച്ചിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്തതായുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് ഇത് പൊളിച്ച് പരിശോധന നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71886/in-kottayam-drisham-model-murder-hinted-police-to-dig-floor-of-house-to-check)