---
title: "കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിർദേശിക്കില്ലെന്ന് കെ സുധാകരൻ"
english_title: "Kpcc vote"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71888/kpcc-vote"
published_at: "2022-10-01T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337ee2253839_Picsart_22-10-01_13-06-47-632.jpg"
keywords: []
---

# കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിർദേശിക്കില്ലെന്ന് കെ സുധാകരൻ

> **Lead Summary:**  കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിർദേശിക്കില്ലെന്ന് കെ സുധാകരൻ. വോട്ടർമാർക്ക് യുക്തിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്താമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥികളില്ല.

## Article Content

 കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിർദേശിക്കില്ലെന്ന് കെ സുധാകരൻ. വോട്ടർമാർക്ക് യുക്തിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്താമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥികളില്ല.

ജനാധിപത്യപരമായി തീരുമാനമെടുക്കാനുള്ള അവകാശം എല്ലാ നേതാക്കൾക്കുമുണ്ട്. അക്കാര്യത്തിൽ പാർട്ടി ഇടപെടില്ല. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പ്രബലരായ സ്ഥാനാർഥികളാണെന്നും സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71888/kpcc-vote)