---
title: "കാഞ്ഞങ്ങാട് റബ്ബേർസിന്റെ വാർഷിക പൊതുയോഗം  റോട്ടറി സെന്ററിൽ നടന്നു "
english_title: "Kanhgad rubbers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71897/kanhgad-rubbers"
published_at: "2022-10-01T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337f1d2a5f2b_Picsart_22-10-01_13-22-26-434.jpg"
keywords: []
---

# കാഞ്ഞങ്ങാട് റബ്ബേർസിന്റെ വാർഷിക പൊതുയോഗം  റോട്ടറി സെന്ററിൽ നടന്നു 

> **Lead Summary:** റബ്ബർ ബോർഡിന്റെയും റബ്ബർ ഉല്പാദക സംഘങ്ങളുടെയും റബർ കർഷകരുടെയും സംയുക്ത സംരംഭമായ കാഞ്ഞങ്ങാട് റബ്ബേർസ് കമ്പനിയുടെ വാർഷിക പൊതുയോഗം കാഞ്ഞങ്ങാട് റോട്ടറി സെന്ററിൽ വെച്ചു നടന്നു.

## Article Content

റബ്ബർ ബോർഡിന്റെയും റബ്ബർ ഉല്പാദക സംഘങ്ങളുടെയും റബർ കർഷകരുടെയും സംയുക്ത സംരംഭമായ കാഞ്ഞങ്ങാട് റബ്ബേർസ് കമ്പനിയുടെ വാർഷിക പൊതുയോഗം കാഞ്ഞങ്ങാട് റോട്ടറി സെന്ററിൽ വെച്ചു നടന്നു.

കമ്പനിയുടെ ഡയറക്ടർ ശ്രീ പി.വി.ദാമോദരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കമ്പനി ചെയർമാൻ ശ്രീ കെ.ജി ജോൺസൺ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ശ്രീ എം.പി. പവിത്രൻ നമ്പ്യാർ പ്രവർത്തന റിപ്പോർട്ടും ഓഡിറ്റ്‌റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ കമ്പനിയുടെ വിറ്റുവരവിൽ 44.7 ശതമാനം വർദ്ധനയുണ്ടായതായും 50 ലക്ഷം ലാഭമുണ്ടാക്കാൻ സാധിച്ചതായും ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

കമ്പനിയുടെ ആസ്ഥാന മന്ദിരം 2023 ജനുവരിയോടെ പൂർത്തിയാകുമെന്നും എം.ഡി പറഞ്ഞു. യോഗത്തിൽ ഡയറക്ടർമാരായ എം. കുഞ്ഞമ്പു നായർ, ആന്റണി അത്താഴപ്പാടം, വി.പി. ദിവാകരൻ നമ്പ്യാർ, കെ.ഹരിദാസ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം മികച്ച ബിസിനസ് പ്രവർത്തനം കാഴ്ചവെച്ച റബ്ബർ ഉല്പാദക സംഘങ്ങൾക്കും കമ്പനി ഡിപ്പോകൾക്കുമുള്ള മൊമെന്റോ      ക്യാഷ്  അവാർഡും യോഗത്തിൽ വെച്ച് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71897/kanhgad-rubbers)