---
title: "തളിപ്പറമ്പ് കടമ്പേരിയിൽ ചിറയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിപ്പോയ വിദ്യാർത്ഥി മരിച്ചു"
english_title: "Student was died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71909/student-was-died"
published_at: "2022-10-01T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337f98a16d2e_Picsart_22-10-01_13-54-46-462.jpg"
keywords: []
---

# തളിപ്പറമ്പ് കടമ്പേരിയിൽ ചിറയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിപ്പോയ വിദ്യാർത്ഥി മരിച്ചു

> **Lead Summary:** കണ്ണൂർ തളിപ്പറമ്പ് കടമ്പേരിയിൽ ചിറയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിപ്പോയ വിദ്യാർത്ഥി മരിച്ചു. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. പ്ലസ് ടു വിദ്യാർഥി തളിയിലെ പി.ഐ ജിതിൻ ആണ് മരിച്ചത്. പിതാവ് ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെയാണ് ജിതിൻ ചിറയിൽ മുങ്ങി താഴ്ന്നത്.

## Article Content

കണ്ണൂർ തളിപ്പറമ്പ് കടമ്പേരിയിൽ ചിറയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിപ്പോയ വിദ്യാർത്ഥി മരിച്ചു. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. പ്ലസ് ടു വിദ്യാർഥി തളിയിലെ പി.ഐ ജിതിൻ ആണ് മരിച്ചത്. പിതാവ് ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെയാണ് ജിതിൻ ചിറയിൽ മുങ്ങി താഴ്ന്നത്.

കുറുമാത്തൂർ ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ജിതിൻ എൻ.എസ്.എസ് യൂണിറ്റ് ടീം ലീഡർ കൂടിയായിരുന്നു. ശനിയാഴ്ച്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. നാട്ടുകാർ ചേർന്ന് ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ജിഷയാണ് മാതാവ്. സഹോദരൻ ജിതേന്ദ്ര.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71909/student-was-died)