---
title: "കാറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യ ശേഖരവുമായി യുവാവ് പിടിയിൽ"
english_title: " Youthvwas caught"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71937/youthvwas-caught"
published_at: "2022-10-01T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633810f966a17_Screenshot_2022-10-01-15-35-28-17_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യ ശേഖരവുമായി യുവാവ് പിടിയിൽ

> **Lead Summary:** കാറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യ ശേഖരവുമായി യുവാവ് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യ ശേഖരവുമായി യുവാവ് പിടിയിൽ മദ്യശാലകൾ സംസ്ഥാനത്ത് അടച്ചിട്ടതോടെ കർണ്ണാടകത്തിൽ നിന്ന് വില്പനക്കായി കാറിൽ കടത്തുകയായിരുന്ന വൻ കർണ്ണാടക മദ്യ ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.

## Article Content

കാറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യ ശേഖരവുമായി യുവാവ് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യ ശേഖരവുമായി യുവാവ് പിടിയിൽ മദ്യശാലകൾ സംസ്ഥാനത്ത് അടച്ചിട്ടതോടെ കർണ്ണാടകത്തിൽ നിന്ന് വില്പനക്കായി കാറിൽ കടത്തുകയായിരുന്ന വൻ കർണ്ണാടക മദ്യ ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.

കുമ്പള ബംബ്രാണ കിദൂർ സ്വദേശി ബി.മിതേഷിനെ (28)യാണ് കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ കെ. സുരേഷ് ബാബുവും സംഘവും പിടികൂടിയത്. കാസർഗോഡ് കുഡ്‌ലു പായിച്ചാൽ വെച്ചാണ് കെ.എൽ.14. എ.എ.6916 നമ്പർ മാരുതി ആൾട്ടോ കാറിൽ കടത്തുകയായിരുന്ന നിരവധി പെട്ടികളിലായി സൂക്ഷിച്ച 311.04 ലിറ്റർ കർണ്ണാടകമദ്യവുമായി യുവാവ് അറസ്റ്റിലായത്.

വാഹനവും തൊണ്ടിമുതലുകളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം വി സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ സാജൻ എ, അജീഷ് സി, പ്രജിത്ത് കെ ആർ, നിഷാദ്. പി, മനോജ് പി, മഞ്ജുനാഥൻ വി, മോഹനകുമാർ എൽ, ശൈലേഷ് കുമാർ പി, എക്സൈസ് ഡ്രൈവർ ദിജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു. കാസർഗോഡ് വെച്ച് കാറിൽ കടത്തിയ കർണ്ണാടക മദ്യവുമായി മുമ്പും നിരവധി തവണ ഇയാൾ എക്സൈസ് പിടിയിലായിട്ടുണ്ട്. പ്രതിക്ക് മദ്യം എത്തിച്ചു നൽകിയ ആളെക്കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.

കർണാടക അതിർത്തി ഗ്രാമത്തിൽ താമസക്കാരനായ ഇയാൾക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് കാറിൽ കടത്തുകയായിരുന്ന മദ്യവുമായി സംഘത്തിലെ പ്രധാനിയായ അണ്ണു എന്ന അരവിന്ദാക്ഷയെ സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71937/youthvwas-caught)