---
title: "ചെട്ടിയാംപറമ്പ് ഗവ.യു.പി സ്കൂളിൽ സ്പെഷ്യൽ കെയർ സെന്റർ ഒരുങ്ങി"
english_title: "special care center in chettiyamparamba school, kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7195/special-care-center-in-chettiyamparamba-school-kelakam"
published_at: "2021-10-25T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176e760c5164_chettiyamparamba school.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ഗവ.യു.പി സ്കൂളിൽ സ്പെഷ്യൽ കെയർ സെന്റർ ഒരുങ്ങി

> **Lead Summary:** കേളകം: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്പെഷ്യൽ പരിശീലന കേന്ദ്രം കേളകത്തും സജ്ജമായി. കേളകം ഗ്രാമപഞ്ചായത്തിലെ ഗവ.യു പി സ്കൂൾ ചെട്ടിയാംപറമ്പിലാണ് ഈ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്.

## Article Content

കേളകം: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്പെഷ്യൽ പരിശീലന കേന്ദ്രം കേളകത്തും സജ്ജമായി. കേളകം ഗ്രാമപഞ്ചായത്തിലെ ഗവ.യു പി സ്കൂൾ ചെട്ടിയാംപറമ്പിലാണ് ഈ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്.

ഈ സെന്ററിന്റെ ഔദ്യോഗികമായ ഉദ്ഘാടനകർമ്മം വാർഡ് മെമ്പർ ലീലാമ്മ ജോണി നിർവ്വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ടി.ബി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് പി.കെ.കുമാരി സ്വാഗതം പറഞ്ഞു. ഇരിട്ടി ബി.ആർ.സിയിലെ മുഹമ്മദ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു.

എസ്.ആർ.ജി കൺവീനർ എം.കെ.പുഷ്പ, സി.ആർ.സി. കോ-ഓർഡിനേറ്റർ നോബിൾ തോമസ്, സുനില ടീച്ചർ ( എസ് ഇ, ഇരിട്ടി ബി ആർ സി) എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7195/special-care-center-in-chettiyamparamba-school-kelakam)