---
title: "കൊലയാളിയാനയെ കൂട്ടിലടക്കുമോ.?"
english_title: "Killer elephant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71955/killer-elephant"
published_at: "2022-10-01T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633840a731d36_IMG-20221001-WA0089.jpg"
keywords: []
---

# കൊലയാളിയാനയെ കൂട്ടിലടക്കുമോ.?

> **Lead Summary:** **കണ്ണൂർ : **ആറളം ഫാമിലെ കൊലയാളി മോഴയാനയെ മയക്ക് വെടിവെച്ച് പിടിച്ച് കൂട്ടിലടക്കണമെന്ന ആവിശ്യം ശക്തമാകുന്നു. ആറളത്തും, സമീപ പ്രദേശങ്ങളിലും പത്തോളം പേരെ വകവരുത്തിയ കൊലയാളി ആണ് മോഴയാന.

## Article Content

**കണ്ണൂർ : **ആറളം ഫാമിലെ കൊലയാളി മോഴയാനയെ മയക്ക് വെടിവെച്ച് പിടിച്ച് കൂട്ടിലടക്കണമെന്ന ആവിശ്യം ശക്തമാകുന്നു. ആറളത്തും, സമീപ പ്രദേശങ്ങളിലും പത്തോളം പേരെ വകവരുത്തിയ കൊലയാളി ആണ് മോഴയാന.

കുറെ വർഷങ്ങളായി ആറളം പുനരധിവാസ മേഖലകളിലും,  അതിർത്തി പ്രദേശങ്ങളിലും, വ്യാപക കൃഷിനാശമുണ്ടക്കുകയും, നിരവധി ആളുകളെ ആക്രമിക്കുകയും, വകവരുത്തുകയും  ചെയ്ത മോഴയാനയെ മുമ്പ്  ചുള്ളി കൊമ്പനെ പിടിച്ചതു പോലെ പിടിച്ച് പ്രദേശത്തു നിന്ന് ഒഴിവാക്കണമെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസവും ഫാമിലെ കാളി കയം വാസുവിനെയും കൊലപ്പെടുത്തിയത് മോഴയാനയാണെന്നാണ് വനം വകുപ്പിൻ്റെയും സ്ഥിരീകരണം, ആറളത്തെ  ആയിരക്കണക്കിനു് പുനരധിവാസ കുടുംബങ്ങൾക്കും ഭീഷണിയാണ് കൊലയാളി മോഴയാന. ആക്രമണ സ്വഭാവമുള്ള ഈ കാട്ടനയെ എത്രയും പെട്ടന്ന് മയക്ക് വെടിവെച്ച് പിടിച്ച് കുട്ടിലാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുനത് .

  വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ഭീതി പരത്തിയ ചുള്ളിക്കൊമ്പൻ എന്ന ആനയെ ആറളം ഫാമിൽ നിന്ന് മയക്ക് വെടി വെച്ച് ശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റിയിരുന്നു. ശല്യക്കാരായ കാട്ടാനകളെ മയക്ക് വെടിവെച് പിടികൂടി മറ്റൊരിടത്തേക്ക് മാറ്റാൻ വനം - വന്യജീവി വകുപ്പ് ചട്ടങ്ങളിൽ വ്യവസ്ഥ നിലനിൽക്കെയാണ് ആറളം ഫാമിൽ കൊലയാളിയാന മനുഷ്യജീവിതങ്ങൾ ചവിട്ടിമെതിക്കുന്നത് തുടരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71955/killer-elephant)