---
title: "കോൺഗ്രസ് പ്രവർത്തകർക്ക് എന്നും കരുത്തും ആവേശവുമായിരുന്നു എൻ രാമകൃഷ്ണൻ:  കെ സുധാകരൻ"
english_title: "N ramkrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71968/n-ramkrishnan"
published_at: "2022-10-01T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6338304bd2908_Picsart_22-10-01_17-45-48-770.jpg"
keywords: []
---

# കോൺഗ്രസ് പ്രവർത്തകർക്ക് എന്നും കരുത്തും ആവേശവുമായിരുന്നു എൻ രാമകൃഷ്ണൻ:  കെ സുധാകരൻ

> **Lead Summary:** കണ്ണൂർ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും അഭയവും കരുത്തും ആവേശവുമായിരുന്ന നേതാവായിരുന്നു എൻ രാമകൃഷ്ണൻ എന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി പ്രസ്താവിച്ചു.

## Article Content

കണ്ണൂർ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും അഭയവും കരുത്തും ആവേശവുമായിരുന്ന നേതാവായിരുന്നു എൻ രാമകൃഷ്ണൻ എന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി പ്രസ്താവിച്ചു.

രാഷ്ട്രീയ എതിരാളികളെ ചാട്ടുളി പോലുള്ള വാക്കുകൾ കൊണ്ട് പ്രതിരോധിക്കാനും, പ്രവർത്തകർക്ക് സംരക്ഷണ കവചം തീർക്കാനും എന്നും എൻ ആർ ന് സാധിച്ചിട്ടുണ്ട്. ഒരു സാധാരണ ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച് തൊഴിൽ മന്ത്രിയായി രാഷ്ട്രീയത്തിൻറെ വിവിധ മേഖലകൾ കീഴടക്കിയ എൻ രാമകൃഷ്ണൻ പൊതു പ്രവർത്തകർക്ക് എന്നും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

എൻ രാമകൃഷ്ണൻ 10ആം ചരമ വാർഷിക ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സതീശൻ പാച്ചേനി, പ്രൊഫ എ ഡി മുസ്തഫ, അഡ്വ ടി ഒ മോഹനൻ, വി എ നാരായണൻ, സജീവ് മാറോളി, കെ സി മുഹമ്മദ് ഫൈസൽ, മുഹമ്മദ് ബ്ലാത്തൂർ, കെ പ്രമോദ് ,വി വി പുരുഷോത്തമൻ രാജീവൻ എളയാവൂർ, അമൃത രാമകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, അഡ്വ റഷീദ് കവ്വായി, സി വി സന്തോഷ്,മുണ്ടേരി ഗംഗാധരൻ, എം കെ മോഹനൻ ,കെ സി ഗണേശൻ,കൂക്കിരി രാഗേഷ്, കെ പി സാജു, സിടി ഗിരിജ, എൻ രാമകൃഷ്ണൻ ന്റെ സഹധർമ്മിണി വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71968/n-ramkrishnan)