---
title: "ലഹരി വിരുദ്ധ ക്യാമ്പയിൻ: അഴീക്കോട് ആദ്യഘട്ടം പൂർത്തിയായി"
english_title: "Anti-drug campaign: First phase completed in Azhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/71984/anti-drug-campaign-first-phase-completed-in-azhikode"
published_at: "2022-10-01T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63383d8de50af_images_(2).jpeg"
keywords: []
---

# ലഹരി വിരുദ്ധ ക്യാമ്പയിൻ: അഴീക്കോട് ആദ്യഘട്ടം പൂർത്തിയായി

> **Lead Summary:** **അഴീക്കോട്** : വിദ്യാർഥികളിലും സ്‌കൂൾ പരിസരങ്ങളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ അഴീക്കോട് മണ്ഡലത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ആദ്യഘട്ടം പൂർത്തിയായി. മണ്ഡലത്തിലെ എല്ലാ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകളിലും കെ വി സുമേഷ് എം എൽ എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പള്ളിക്കുന്ന്് എച്ച്എസ്എസ്, വളപട്ടണം എച്ച്എസ്എസ്, ഗവ. എച്ച്എസ്എസ് മീൻകുന്ന്, ഗവ. ഫിഷറീസ് എച്ച്എസ്എസ് അഴീക്കൽ, അഴീക്കോട് എച്ച്എസ്എസ്, അരോളി എച്ച്എസ്എസ്, പാപ്പിനിശ്ശേരി എച്ച്എസ്എസ്, ഗവ. എച്ച്എസ്എസ് കണ്ണാടിപ്പറമ്പ്, ഗവ. എച്ച്എസ്എസ് പുഴാതി, രാജാസ് എച്ച്എസ്എസ് ചിറക്കൽ എന്നിവിടങ്ങളിലാണ് യോഗങ്ങൾ ചേർന്നത്. സ്‌കൂളുകളിൽ നടപ്പാക്കേണ്ട കർമ്മ പദ്ധതി യോഗത്തിൽ തയ്യാറാക്കി. 

## Article Content

**അഴീക്കോട്** : വിദ്യാർഥികളിലും സ്‌കൂൾ പരിസരങ്ങളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ അഴീക്കോട് മണ്ഡലത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ആദ്യഘട്ടം പൂർത്തിയായി. മണ്ഡലത്തിലെ എല്ലാ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകളിലും കെ വി സുമേഷ് എം എൽ എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പള്ളിക്കുന്ന്് എച്ച്എസ്എസ്, വളപട്ടണം എച്ച്എസ്എസ്, ഗവ. എച്ച്എസ്എസ് മീൻകുന്ന്, ഗവ. ഫിഷറീസ് എച്ച്എസ്എസ് അഴീക്കൽ, അഴീക്കോട് എച്ച്എസ്എസ്, അരോളി എച്ച്എസ്എസ്, പാപ്പിനിശ്ശേരി എച്ച്എസ്എസ്, ഗവ. എച്ച്എസ്എസ് കണ്ണാടിപ്പറമ്പ്, ഗവ. എച്ച്എസ്എസ് പുഴാതി, രാജാസ് എച്ച്എസ്എസ് ചിറക്കൽ എന്നിവിടങ്ങളിലാണ് യോഗങ്ങൾ ചേർന്നത്. സ്‌കൂളുകളിൽ നടപ്പാക്കേണ്ട കർമ്മ പദ്ധതി യോഗത്തിൽ തയ്യാറാക്കി. 

സ്‌കൂളുകളിൽ അസംബ്ലി നടത്താനും പ്രധാന അധ്യാപകർ ക്ലാസുകളിൽ നേരിട്ടെത്തി ക്യാമ്പയിൻ വിശദീകരിക്കാനും പ്രത്യേകം ക്ലാസ് പിടിഎ യോഗം ചേരാനും തീരുമാനിച്ചു. സ്‌കൂളിന്റെ നേതൃത്വത്തിൽ മുന്നറിയിപ്പ് നോട്ടീസ് തയ്യാറാക്കി സമീപത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നൽകും. സ്‌കൂളിനു പുറത്ത് പൊലീസ്, എക്‌സൈസ് എന്നിവരുടെ ഹെൽപ് ലൈൻ നമ്പറടക്കം ഉൾപ്പെടുത്തി മുന്നറിയിപ്പ് ബോർഡ്, ക്ലാസ് മുറികളിൽ പ്രത്യേക പെട്ടി എന്നിവ സ്ഥാപിക്കും. അടുത്ത വർഷം മാർച്ച് വരെ നീളുന്ന പദ്ധതികളാണ് ക്യാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തത്. ലഹരി തടയാൻ സ്‌കൂളുകളിൽ എൻഎസ്എസ് വളണ്ടിയർമാർ, എൻസിസി, എസ്പിസി കേഡറ്റുകൾ എന്നിവർക്ക് പ്രത്യേകം പരിശീലനം നൽകും. ഇവരെ ഉപയോഗിച്ച് മറ്റ് വിദ്യാർഥികളെ ബോധവത്കരിക്കും. രണ്ടാംഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മതസംഘടന നേതാക്കൾ, യുവജന സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ജനകീയ യോഗവും സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കും. പഞ്ചായത്തുകളിൽ തുടർ കൂടിയാലോചന യോഗവും ചേരും.

പഞ്ചായത്ത് പ്രസിഡണ്ടുമാർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷർ, വാർഡ് അംഗങ്ങൾ, സ്‌കൂൾ അധ്യാപകർ, എൻസിസി, എൻഎസ്എസ് ചുമതലയുള്ള അധ്യാപകർ, വ്യാപാര സംഘടന പ്രതിനിധികൾ, എക്സൈസ്, പൊലീസ് ഉന്നത ഉദ്യോഗസ്ഥർ, പാപ്പിനിശ്ശേരി എഇഒ തുടങ്ങിയവർ സ്‌കൂളുകളിലെ യോഗങ്ങളിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/71984/anti-drug-campaign-first-phase-completed-in-azhikode)