---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur oct 26"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7201/rtpcr-test-kannur-oct-26"
published_at: "2021-10-26T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61774f93eee49_images - 2021-10-26T061340.315.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** **കണ്ണൂർ : **ജില്ലയില്‍ ചൊവ്വ (ഒക്ടോബര്‍ 26) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

**കണ്ണൂർ : **ജില്ലയില്‍ ചൊവ്വ (ഒക്ടോബര്‍ 26) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

കുടുംബാരോഗ്യകേന്ദ്രം കോട്ടൂര്‍ സബ് സെന്റര്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണിവരെയും കരിവെള്ളൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, പനങ്കാവ് വയോജന സാംസ്‌കാരിക വിശ്രമ കേന്ദ്രം, പുന്നച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം, കരുവഞ്ചാല്‍ ചര്‍ച്ച് പാരിഷ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് രണ്ട് മണി വരെയും മുറിയത്തോട് കമ്മ്യൂണിറ്റി ഹാള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ശിശു മന്ദിരം മൂന്നുപേരിയ, നിറം ക്ലബ് പന്ന്യന്നൂര്‍, കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും ചാല ദേവീ വിലാസം അംഗനവാടി, മൊകേരി കുടുംബാരോഗ്യകേന്ദ്രം ഓള്‍ഡ് ബില്‍ഡിംഗ്, അങ്ങാടികടവ് ഗുരു മന്ദിരം സൈന്റ്‌റ് ജൂഡ് എന്നീ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7201/rtpcr-test-kannur-oct-26)