---
title: "ചൊവ്വാഴ്ച 110 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍"
english_title: "Covid vaccination kannur oct 26"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7203/covid-vaccination-kannur-oct-26"
published_at: "2021-10-26T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61775118c94ca_images - 2021-10-26T062115.873.jpeg"
keywords: []
---

# ചൊവ്വാഴ്ച 110 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍

> **Lead Summary:** **കണ്ണൂർ**: ജില്ലയില്‍ ചൊവ്വ(ഒക്ടോബര്‍ 26) 110 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും.

## Article Content

**കണ്ണൂർ**: ജില്ലയില്‍ ചൊവ്വ(ഒക്ടോബര്‍ 26) 110 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും.

എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡാണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തണം.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401, 04972700194 , 04972713437.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7203/covid-vaccination-kannur-oct-26)