---
title: "സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങ്"
english_title: "Counseling for students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7205/counseling-for-students"
published_at: "2021-10-26T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617752bd0ce85_images - 2021-10-26T062822.390.jpeg"
keywords: []
---

# സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങ്

> **Lead Summary:** കണ്ണൂർ : സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാനും മാനസികസമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുമായി കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കുന്നു.

## Article Content

കണ്ണൂർ : സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാനും മാനസികസമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനുമായി കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കുന്നു.

ഒക്ടോബര്‍ 28, 29 തീയതികളില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വച്ചാണ് കൗണ്‍സിലിങ്ങ് നല്‍കുക. കൗണ്‍സിലിങ്ങ് ആവശ്യമുള്ളവര്‍ 27 ന് വൈകുന്നേരം അഞ്ച് മണിക്കകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447487056, 9446116185, 6238118258, 7909291308.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7205/counseling-for-students)