---
title: "ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം"
english_title: "Bright student scholarship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72074/bright-student-scholarship"
published_at: "2022-10-02T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63391f0f41ae0_images.jpeg"
keywords: []
---

# ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

> **Lead Summary:** **തിരുവനന്തപുരം:**വിമുക്ത ഭടൻമാരുടെ ആശ്രിതരായ മക്കൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷത്തിലെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച പത്താംതരം മുതൽ പി ജി വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപ.

## Article Content

**തിരുവനന്തപുരം:**വിമുക്ത ഭടൻമാരുടെ ആശ്രിതരായ മക്കൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷത്തിലെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച പത്താംതരം മുതൽ പി ജി വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപ.

അപേക്ഷാ ഫോറം സൈനിക ക്ഷേമ വകുപ്പിന്റെ www.sainikwelfarekerala.org ൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച് രണ്ട് രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പ് പതിച്ച് നൽകാം. അപേക്ഷയോടൊപ്പം ആറ് മാസത്തിനുള്ളിലെടുത്ത വരുമാന സർട്ടിഫിക്കറ്റ്, എസ് എസ് എൽ സിയുടെയും മുൻവർഷത്തെ പരീക്ഷയുടെയും മാർക്ക് ലിസ്റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഡിസ്ചാർജ് ബുക്ക്, വിമുക്തഭട തിരിച്ചറിയൽ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷിതാവിന്റെ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 15. ഫോൺ: 0497 2700069.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72074/bright-student-scholarship)