---
title: "അത്തിക്കണ്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ദിനാഘോഷം നടത്തപ്പെടുന്നു"
english_title: "Athikkanadam temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72119/athikkanadam-temple"
published_at: "2022-10-02T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63394eda8e84e_IMG_20221002_140751.jpg"
keywords: []
---

# അത്തിക്കണ്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ദിനാഘോഷം നടത്തപ്പെടുന്നു

> **Lead Summary:** **ആയോത്തുംചാൽ : **അത്തിക്കണ്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി ദിനാഘോഷം ഒക്ടോബർ 3 4 5 തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ നടത്തപ്പെടുന്നു. ഒക്ടോബർ 3 ദുർഗാഷ്ടമി ദിനത്തിൽ വൈകുന്നേരം അഞ്ചുമണിക്ക് നട തുറക്കലും ഗ്രന്ഥം വെപ്പ്, ദീപാരാധന, സരസ്വതി പൂജ എന്നിവയും ഉണ്ടായിരിക്കും.

## Article Content

**ആയോത്തുംചാൽ : **അത്തിക്കണ്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി ദിനാഘോഷം ഒക്ടോബർ 3 4 5 തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ നടത്തപ്പെടുന്നു. ഒക്ടോബർ 3 ദുർഗാഷ്ടമി ദിനത്തിൽ വൈകുന്നേരം അഞ്ചുമണിക്ക് നട തുറക്കലും ഗ്രന്ഥം വെപ്പ്, ദീപാരാധന, സരസ്വതി പൂജ എന്നിവയും ഉണ്ടായിരിക്കും.

ഒക്ടോബർ 4 മഹാനവമി ദിവസം രാവിലെ 6:30ന് നട തുറക്കലും തുടർന്ന് ഗ്രന്ഥപൂജ, ഉഷപൂജ,ആയുധപൂജ, സരസ്വതി പൂജ, ഉച്ചപൂജ, കലശം വൈകുന്നേരം ആറുമണിക്ക് ദീപാരാധന, സരസ്വതി പൂജ, ആയുധപൂജ, ഗ്രന്ഥപൂജ, അത്താഴ പൂജയും ഉണ്ടായിരിക്കുന്നതാണ്.

 ഒക്ടോബർ 5 വിജയദശമി ദിനത്തിൽ രാവിലെ ആറുമണിക്ക് നടതുറക്കൽ, ഉച്ചപൂജ, സരസ്വതി പൂജ, വിദ്യാരംഭം, വാഹനപൂജ വൈകുന്നേരം 7 മണി മുതൽ യോഗീമടത്തിൽ ശാക്തേയ പൂജയും ഉണ്ടായിരിക്കും.

 ശാക്തിയ പൂജ നടത്താൻ ആഗ്രഹിക്കുന്നവർ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്

Ph: 9048633355, 9946614949, 9400447600

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72119/athikkanadam-temple)